യൂറോ 2024: ടൂർണമെൻ്റിന് മുമ്പ് അവസാന ഘട്ട പരിശീലനം നടത്താന്‍ ഇംഗ്ലണ്ട് ടീം ജർമ്മനിയിലേക്ക്
ഗാരെത് സൗത്ത്ഗേറ്റും അദ്ദേഹത്തിൻ്റെ ഇംഗ്ലണ്ട് ടീമും തിങ്കളാഴ്ച യൂറോ 2024 അവസാന ഘട്ട ഒരുക്കങ്ങള്‍ക്കായി ജര്‍മനിയിലേക്ക് തിരിച്ചു.സെൻ്റ് ജോർജ്ജ് പാർക്കിലെ അവസാന പരിശീലന സെഷനുശേഷം മുഴുവൻ സ്ക്വാഡും ഇന്നലെ തന്നെ ജര്‍മനിയിലേക്ക് വണ്ടി കയറി. പുറപ്പെടുന്നതിന് മുമ്പ്, ഇംഗ്ലണ്ട് ടീമിന് ഒരു രാജകീയ സന്ദർശനം ലഭിച്ചിരുന്നു.വെയിൽസ് രാജകുമാരൻ കളിക്കാരെയും കോച്ചിംഗ് സ്റ്റാഫിനെയും സപ്പോർട്ട് സ്റ്റാഫിനെയും കണ്ടു തന്റെ പ്രശംസ അറിയിച്ചിരുന്നു.
(ടോം ഹീറ്റൺ)
ടീമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ടോം ഹീറ്റണും ഉൾപ്പെടുന്നു, പരിശീലന ഗോൾകീപ്പറായി ടീമിൽ ചേരാൻ ഗാരെത് സൗത്ത്ഗേറ്റിൽ നിന്ന് അവസാന നിമിഷം കോൾ സ്വീകരിച്ചു.2016-17ൽ മൂന്ന് ഇംഗ്ലണ്ട് ക്യാപ്സുകൾ നേടിയ ഹീറ്റൺ, യൂറോ 2016 ടീമിൻ്റെ ഭാഗമായിരുന്നു.ടീമിലെ 12 കളിക്കാർക്ക്, ഇംഗ്ലണ്ടുമായുള്ള അവരുടെ ആദ്യത്തെ ടൂര്‍ണമെന്റ് ആണിത്.അതേസമയം, കൈൽ വാക്കറും ജോൺ സ്റ്റോൺസും ക്യാപ്റ്റൻ ഹാരി കെയ്നും ത്രീ ലയൺസുമായുള്ള അവരുടെ അഞ്ചാമത്തെ പ്രധാന ടൂർണമെൻ്റിനായാണ് ജര്‍മനിയിലേക്ക് യാത്ര തിരിക്കുന്നത്.