ഐസിസി ടി20 ; ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ശ്രീലങ്കയും ബംഗ്ലാദേശും ഇന്ന് നേര്‍ക്കുന്നേര്‍
2024 ലെ ഐസിസി ടി20 ലോകകപ്പിലെ 15-ാം മത്സരം ഡി ഗ്രൂപ്പിൽ ഇന്ന് നടക്കും. ടെക്സാസിലെ ഗ്രാൻഡ് പ്രേരി സ്റ്റേഡിയത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും.ഇന്ത്യന്‍ സമയം നാളെ രാവിലെ ആറ് മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ദക്ഷിണാഫ്രിക്കയുമായുള്ള ഓപ്പണിംഗ് റൗണ്ടിലെ തോൽവിയിൽ നിന്ന് കരകയറാൻ ശ്രീലങ്കക്കാർ ശ്രമിക്കുമ്പോള്‍ ബംഗ്ല പട ലോകക്കപ്പില്‍ തങ്ങളുടെ വിജയ ഹരിശ്രീ കുറിക്കാന്‍ ഒരുങ്ങുകയാണ്.

2014-ൽ ടി20 ലോകകപ്പ് നേടിയതിന് ശേഷം, സമീപ വർഷങ്ങളിൽ ശ്രീലങ്ക തങ്ങളുടെ പ്രതാപത്തില്‍ നിന്നും വലിയ വീഴ്ച്ചയാണ് വരുത്തിയത്.നെതർലാൻഡ്‌സ്, നേപ്പാൾ, ദക്ഷിണാഫ്രിക്ക എന്നിവരും ഉൾപ്പെടുന്ന ഈ ഗ്രൂപ്പിൽ നിന്ന് ഉയർന്നുവരാൻ പോലും അവര്‍ക്ക് വലിയ വെല്ലുവിളി ഉണ്ട്.തീരെ ഡെപ്ത്ത് ഇല്ലാത്ത ബാറ്റിങ് നിരയാണ് അവരുടെ പ്രധാന പ്രശ്നം.എന്നാല്‍ ബോളിങ്ങില്‍ പിന്നേയും അവര്‍ക്ക് മറ്റ് ഓപ്ഷനുകള്‍ ഉണ്ട്.ലോകക്കപ്പിലെ പിച്ചിനെ കുറിച്ച് അറിയാന്‍ ബംഗ്ല പട എപ്പോഴേ അമേരിക്കയിലേക്ക് എത്തി.എന്നാല്‍ അവര്‍ക്ക് യുഎസിനെതിരെ പരമ്പര നഷ്ട്ടപ്പെടുകയും അത് കഴിഞ്ഞു സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കെതിരെയും അവര്‍ പരാജയപ്പെട്ടു.ഇന്നതെ മല്‍സരത്തില്‍ ബംഗ്ലാദേശ് എങ്ങനെ ശ്രീലങ്കന്‍ പടയെ നേരിടും എന്നത് പ്രവചിക്കുകയും അസാധ്യം ആണ്.