യൂറോ 2024: ഇംഗ്ലണ്ട് ടീമില്‍ അടിമുടി മാറ്റം , ഒരു പുതിയ വിപ്ലവത്തിന് ഒരുങ്ങി സൌത്ത്ഗെയ്റ്റ്
യൂറോ 2024 ലെ അവസാന 26 അംഗ ഗ്രൂപ്പിൽ നിന്ന് നിരവധി ഉയർന്ന താരങ്ങളെ പുറത്താക്കി കൊണ്ട് സൌത്ത് ഗെയ്റ്റ് വളരെ ഗൌരവ പൂര്‍ണമായ ഒരു തീരുമാനം എടുത്തു.മാഞ്ചസ്റ്റർ സിറ്റിയുടെ ജാക്ക് ഗ്രീലിഷ്, മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഹാരി മാഗ്വയർ, ടോട്ടൻഹാമിൻ്റെ ജെയിംസ് മാഡിസൺ എന്നിവർക്ക് അവസാന കോള്‍ ലഭിച്ചില്ല.
18 മാസങ്ങൾക്കുമുമ്പ് ഖത്തറിൽ നടന്ന 2022ലെ ലോകകപ്പിന് സൗത്ത്ഗേറ്റ് എടുത്ത 26 അംഗ സ്ക്വാഡിൻ്റെ പകുതി താരങ്ങള്‍ മാത്രമേ ഈ യൂറോ കളിയ്ക്കാന്‍ പോകുന്നുള്ളൂ.യൂറോ ടീമില്‍ ഉള്ള 12 കളിക്കാർ ഇതുവരെ ഒരു പ്രധാന ടൂർണമെൻ്റിൽ പോലും പങ്കെടുത്തിട്ടില്ല.മഗ്വെയറിൻ്റെ അസാന്നിധ്യം പ്രധാനമായും കാരണം ആയത് അദ്ദേഹത്തിന്റെ കാഫിലെ പരിക്ക് ആണ്.യുണൈറ്റഡിൻ്റെ കോബി മൈനൂ, ക്രിസ്റ്റൽ പാലസ് ജോഡികളായ ആദം വാർട്ടൺ, എബെറെച്ചി ഈസെ എന്നിവരോടൊപ്പം ന്യൂകാസിലിൻ്റെ ആൻ്റണി ഗോർഡൻ, ചെൽസിയുടെ കോൾ പാമർ എന്നിവരുൾപ്പെടെയുള്ള യുവ ആക്രമണ ഓപ്ഷനുകളില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ആണ് ഇംഗ്ലണ്ട് മാനേജര്‍ തീരുമാനിച്ചിരിക്കുന്നത്.അതിനാല്‍ ആണ് ഗ്രീലിഷും മാഡിസണും അവഗണിക്കപ്പെട്ടത്.
2024 യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ്:
ഗോൾകീപ്പർമാർ: ഡീൻ ഹെൻഡേഴ്സൺ, ജോർദാൻ പിക്ക്ഫോർഡ്, ആരോൺ റാംസ്ഡേൽ
ഡിഫൻഡർമാർ: ലൂയിസ് ഡങ്ക്, ജോ ഗോമസ്, മാർക്ക് ഗുഹി, എസ്രി കോൻസ, ലൂക്ക് ഷാ, ജോൺ സ്റ്റോൺസ്, കീറൻ ട്രിപ്പിയർ, കൈൽ വാക്കർ
മിഡ്ഫീൽഡർമാർ: ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ്, കോനോർ ഗല്ലഗർ, കോബി മൈനൂ, ഡെക്ലാൻ റൈസ്, ആദം വാർട്ടൺ
ഫോർവേഡുകൾ: ജൂഡ് ബെല്ലിംഗ്ഹാം, ജറോഡ് ബോവൻ, എബെറെച്ചി ഈസെ, ഫിൽ ഫോഡൻ, ആൻ്റണി ഗോർഡൻ, ഹാരി കെയ്ൻ, കോൾ പാമർ, ബുക്കയോ സാക്ക, ഇവാൻ ടോണി, ഒല്ലി വാട്കിൻസ്