ലോകകപ്പിൽ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കണമെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ
2030, 2034 ലോകകപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്ന ഫിഫയും രാജ്യങ്ങളും ടൂർണമെൻ്റുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിനുള്ള പ്രതിബദ്ധതകളും നിയമ പരിഷ്കാരങ്ങളും അംഗീകരിക്കണമെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ ബുധനാഴ്ച പറഞ്ഞു.ഒക്ടോബറിൽ, സോക്കറിൻ്റെ വേൾഡ് ഗവേണിംഗ് ബോഡി 2030 ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നിവര്‍ക്ക് നല്കി.2034 എഡിഷൻ്റെ ഏക ബിഡർ സൗദി അറേബ്യയാണ്, “ഗുരുതരമായ മനുഷ്യാവകാശ” അപകടസാധ്യതകൾ ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നും അതെല്ലാം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ആംനസ്റ്റി പറഞ്ഞു.
“ഇനി ഫിഫ ഒരിയ്ക്കലും മനുഷ്യ മൂലങ്ങളെ വക വെക്കാത്ത രാജ്യങ്ങള്‍ക്ക് ലോകക്കപ്പ് നടത്താനുള്ള അവകാശം നല്‍കരുത്.ഒരു രാജ്യത്തിന് ലൈസന്‍സ് നല്‍കുന്നതിന് മുന്നേ സ്റ്റേഡിയം കെട്ടാന്‍ നിന്ന ആളുകള്‍, അവരുടെ വാസസ്ഥലം , അവരുടെ ആരോഗ്യം എന്നിങ്ങനെ എല്ലാ മേഘലകളിലും മേല്‍നോട്ടം ഫിഫ നടത്തേണ്ടത് ഉണ്ട്.”അത്തരം കരാറുകൾ ഉണ്ടാകുന്നതുവരെ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നൽകാതിരിക്കാൻ ഫിഫ തയ്യാറാകണം” മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി പറഞ്ഞു.2022 ലോകക്കപ്പ് ഖത്തറിന് നല്കിയത്തിനും അതുപോലെ 2018 ലോകക്കപ്പ് റഷ്യയ്ക്ക് നല്കിയത്തിനും ഫിഫക്ക് ഏറെ പഴി കേട്ടിരുന്നു.ഇപ്പോള്‍ സൌദി , മൊറോക്കോ പോലുള്ള രാജ്യങ്ങള്‍ ഫിഫയുടെ കൂടെ കൂടിയതും വിമര്‍ശനങ്ങളുടെ ആക്കം വര്‍ധിപ്പിച്ചു.