ടി20 ലോകകപ്പിൽ പാകിസ്ഥാന് കനത്ത തിരിച്ചടി: പരിക്ക് മൂലം ആദ്യ മല്‍സരം ഇമാദ് വാസിമിന് നഷ്ടം ആയേക്കും
ഓൾറൗണ്ടർ ഇമാദ് വാസിമിന് വ്യാഴാഴ്ച അമേരിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് മല്‍സരത്തില്‍ കളിയ്ക്കാന്‍ ആകില്ല.വസീം ഇപ്പോഴും സൈഡ് സ്ട്രെയിനിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ലെന്നും ഇടങ്കയ്യൻ സ്പിന്നർ ഫിസിയോ ടീമിന്‍റെ നിരീക്ഷണത്തില്‍ ആണ് എന്നും ബാബർ പറഞ്ഞു.എന്നാല്‍ ആരാധകരെ ഏറെ സന്തോഷത്തില്‍ ആഴ്ത്തി കൊണ്ട് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹം ലഭ്യമാകുമെന്നും ബാബർ മാധ്യമങ്ങളോട് പറഞ്ഞു.
പരിചയസമ്പന്നനായ ടി20 സ്പെഷ്യലിസ്റ്റ് വസീമിനെ ലോകകപ്പ് ലക്ഷ്യമിട്ട് വിരമിക്കലില്‍ നിന്നും ആണ് പാക്ക് ടീം തിരികെ കൊണ്ട് വന്നത്.അദ്ദേഹത്തിൻ്റെ ബൗളിംഗ് ശൈലി അമേരിക്കയിലെ പിച്ചുകളുടെ വേഗത കുറഞ്ഞ സ്വഭാവത്തിന് അനുയോജ്യമാണെന്ന് സെലക്ടർമാർ കരുതി.വസീമിനൊപ്പം ഇടംകൈയ്യൻ സ്പിന്നർ മുഹമ്മദ് ആമിറും ഐസിസി ഷോപീസിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പിച്ച് പേസ് ബോളിങ്ങിനെ അകമഴിഞ്ഞു പിന്തുണയ്ക്കും എന്നും തങ്ങള്‍ക്ക് അത് വ്യക്തമായ മുന്നേറ്റം നേടി തരും എന്നും ബാബര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.