Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

ഇന്ത്യൻ ബാറ്റിംഗ് താരം കേദാർ ജാദവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

June 4, 2024

ഇന്ത്യൻ ബാറ്റിംഗ് താരം കേദാർ ജാദവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യയുടെയും മഹാരാഷ്ട്രയുടെയും ബാറ്റിംഗ് താരം കേദാർ ജാദവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2014 നവംബറിൽ ശ്രീലങ്കയ്‌ക്കെതിരെ റാഞ്ചിയിൽ നടന്ന ഏകദിനത്തിനിടെ ഇന്ത്യയ്‌ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച 39 കാരനായ അദ്ദേഹം 73 ഏകദിനങ്ങളും ഒമ്പത് ടി20 മത്സരങ്ങളും കളിച്ചു.2020-ൽ ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് സമാനമായ രീതിയിൽ ജാദവ് ട്വിറ്ററിലൂടെ ആണ് തന്റെ വിരമിക്കല്‍ പ്രഖ്യാപ്പിച്ചത്.

India batter Kedar Jadhav announces retirement from all forms of cricket - India batter Kedar Jadhav announces retirement from all forms of cricket -

മഹാരാഷ്ട്ര പ്രീമിയർ ലീഗിൽ നിലവിൽ കോലാപൂർ ടസ്‌കേഴ്‌സിൻ്റെ ക്യാപ്റ്റനാണ് ജാദവ്.ഇന്ത്യക്കായി 73 ഏകദിനങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളും ആറ് അർധസെഞ്ചുറികളും സഹിതം 42.09 ശരാശരിയിൽ 1,389 റൺസ് നേടിയ ജാദവ് ഒമ്പത് ടി20 മത്സരങ്ങളിൽ നിന്ന് 122 റൺസും നേടിയിട്ടുണ്ട്.2017 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ പൂനെ ഏകദിനത്തിനിടെയാണ് ജാദവിൻ്റെ ഏറ്റവും വലിയ ഇന്നിങ്ങസ് ആരാധകര്‍ കണ്ടത്.351 റൺസ് പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 63/4 എന്ന നിലയിൽ ഒതുങ്ങിയതിന് ശേഷം അഞ്ചാം വിക്കറ്റിൽ 147 പന്തിൽ നിന്ന് 200 റൺസ് കൂട്ടുകെട്ട് വിരാട് കോഹ്‌ലിയുമായി ഉയര്‍ത്തിയ ജാദവ് ആ മല്‍സരം ഇന്ത്യയെ മൂന്നു വിക്കറ്റിന് ജയിപ്പിച്ചു.

Leave a comment