ചെല്‍സിക്കിതാ പുതിയ നാഥന്‍ !!!!!!!
അഞ്ച് വർഷത്തെ കരാറിൽ എൻസോ മറെസ്കയെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചതായി ചെൽസി സ്ഥിരീകരിച്ചു.44 കാരനായ മരെസ്ക ജൂലൈ 1 ന് ജോലി ആരംഭിക്കും. 2029 വരെ അദ്ദേഹത്തിൻ്റെ കരാർ നീളുന്നു.ക്ലബ്ബിന് ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷൻ ഉണ്ട്.
97 പോയിൻ്റുമായി ലെസ്റ്റർ സിറ്റിയെ ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ച മാരേസ്ക ഒരു സീസണിന് ശേഷം അവിടം വിട്ടു.2022-23 കാമ്പെയ്‌നിൽ മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ നേടിയപ്പോള്‍ ആ സമയത്ത് പേപ്പിന്റെ ബാക്ക്‌റൂം സ്റ്റാഫിൻ്റെ ഭാഗമായിരുന്നു എന്‍സോ.സ്‌പെയിനിലെ മാർബെല്ലയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു മാരെസ്‌ക, അവിടെ ചെൽസി പ്രതിനിധി സംഘം ചർച്ചകൾ നടത്താൻ രണ്ടു ദിവസം മുന്നേ തന്നെ പുറപ്പെട്ടിരുന്നു.മാരെസ്കയുടെ വിടവാങ്ങലിൻ്റെ ഫലമായി ലെസ്റ്ററിന് ഏകദേശം 10 മില്യൺ പൗണ്ട് നഷ്ടപരിഹാരമായി ചെല്‍സിയില്‍ നിന്നു ലഭിക്കും.ചെല്‍സിയെ പോലൊരു ടോപ് പ്രീമിയര്‍ ലീഗ് ക്ലബില്‍ എത്താന്‍ കഴിയുന്നത് തന്നെ വളരെ അധികം ഭാഗ്യം ആണ് എന്നു അദ്ദേഹം കരാര്‍ ഒപ്പിട്ടത്തിന് ശേഷം പറഞ്ഞു.