ജര്‍മന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് നാഷണല്‍ ടീം കോച്ച് നാഗല്‍സ്മാന്‍
യൂറോക്ക് വേണ്ട ജര്‍മന്‍ ടീമിനെ തിരഞ്ഞെടുത്തു.എന്നാല്‍ സ്ക്വാഡ് ലിസ്റ്റില്‍ കൂടുതൽ വെള്ളക്കാരായ കളിക്കാരെ തിരഞ്ഞെടുക്കുമോ എന്ന് ഒരു പബ്ലിക് ബ്രോഡ്കാസ്റ്റർ ഒരു സർവേയിൽ പങ്കെടുത്തവരോട് ചോദിച്ചത് തന്നെ ഞെട്ടിച്ചുവെന്ന് ജർമ്മനി കോച്ച് ജൂലിയൻ നാഗെൽസ്മാൻ പറഞ്ഞു.ഇത്തരം ഒരു ചോദ്യം തികച്ചും വംശീയമായ ഒന്നാണ് എന്നും ഒരു ബ്രോഡ്കാസ്റ്റർക്ക് ഇത്തരമൊരു ചോദ്യം ചോദിക്കാന്‍ തോന്നുന്നത് തന്നെ അവിശ്വസനീയം ആണ് എന്നും നാഗെൽസ്മാൻ പറഞ്ഞു.
“നമ്മുടെ ജര്‍മനിയിലേക്ക് പലരും അവരുടെ നാട്ടിലെ പ്രശ്നം കൊണ്ടാണ് വരുന്നത്.അതിനാല്‍ ആര്‍ക്കും നമുക്ക് അന്യം അല്ല.ഒരു ഫൂട്ബോള്‍ നാഷണല്‍ ടീം എന്നു വെച്ചാല്‍ ഒരു മാതൃക നല്‍കേണ്ട സ്ഥാപനം ആണ്.അവിടെ ആളുകളുടെ വംശത്തിനും നിറത്തിനും പ്രസക്തിയില്ല.” നാഗല്‍സ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.ജര്‍മനിയിലെ ഫൂട്ബോള്‍ നാഷണല്‍ ടീം അടുത്ത കാലങ്ങള്‍ ആയി ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പേര് കേട്ട ഇടമായി മാറിയിരിക്കുന്നു.