വെംബ്ലിയില്‍ ഉയര്‍ന്ന് മുറവിളി ” ഹല മാഡ്രിഡ് !!!!! “
ഒടുവില്‍ എല്ലാവരും നിനച്ചത് തന്നെ സംഭവിച്ചു.ജര്‍മന്‍ ക്ലബ് ആയ ബോറൂസിയ ഡോര്‍ട്ടുമുണ്ടിനെ കാഴ്ച്ചക്കാര്‍ ആക്കി കൊണ്ട് റയല്‍ മാഡ്രിഡ് തങ്ങളുടെ 15 ആമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി.എതിരില്ലാത്ത രണ്ടു ഗോളിന് ആണ് റയല്‍ ജയം നേടിയത്.റയല്‍ വെറ്ററന്‍ കര്‍വഹാള്‍,യുവ താരം വിനീഷ്യസ് എന്നിവര്‍ ആണ് വിജയ ഗോളുകള്‍ നേടിയത്.
ആദ്യ പകുതിയില്‍ റയലിനെ ബോറൂസിയ ഡോര്‍ട്ടുമുണ്ട് അല്പം പരീക്ഷിച്ചിരുന്നു.വിങ്ങില്‍ അദ്ദേയെമി കര്‍വഹാളിന് ഒരു പാട് പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചു.എന്നാല്‍ അവരുടെ മോശം ഫിനിഷിങ് ബോറൂസിയക്ക് വലിയൊരു തിരിച്ചടിയായി.രണ്ടാം പകുതിയില്‍ കളി തിരിച്ചു പിടിച്ച റയല്‍ 74 ആം മിനുട്ടില്‍ ആദ്യ പ്രഹരം കൊടുത്തു.ഗോള്‍ ലഭിച്ചതിന് ശേഷം ബോറൂസിയക്ക് മല്‍സരത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞില്ല.പ്രതിരോധത്തിലേ അവരുടെ ബ്ലണ്ടര്‍ മുതല്‍ എടുത്ത് വിനീഷ്യസും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ റയല്‍ ആരാധകര്‍ ആനന്ദ നൃത്ത്യം ചവിട്ടാന്‍ തുടങ്ങി.