ജോസ് മൗറീഞ്ഞോയുമായുള്ള ചർച്ചകൾ ആരംഭിച്ച് തുര്‍ക്കി ക്ലബ് ഫെനർബാഷ്
ജോസ് മൗറീഞ്ഞോ, മുഖ്യ പരിശീലകനായി ഫെനർബാഷുമായി ചർച്ചകൾ ആരംഭിച്ചതായി ടർക്കിഷ് സൂപ്പർ ലിഗ് ക്ലബ് ശനിയാഴ്ച അറിയിച്ചു.യൂറോപ്പിലെ ചില വമ്പൻ ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന മൗറീഞ്ഞോ, സൂപ്പർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ ടീമിനെ ആണ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.ലീഗിൽ ഒരു തോൽവി മാത്രം നേരിട്ട തുർക്കി ബോസ് ഇസ്മായിൽ കർത്താലിന് പകരക്കാരനായി ആണ് പോര്‍ച്ചുഗീസ് തന്ത്രഞ്ജ്യന്‍ ടീമിലേക്ക് വരുന്നത്.
പോർട്ടോ, ചെൽസി, ഇൻ്റർ മിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയ്‌ക്കൊപ്പം ട്രോഫികൾ നേടിയ മൗറീഞ്ഞോയുടെ പ്രധാന ചുമതല 2013-14 സീസണിന് ശേഷം ഫെനർബാഷെക്ക് ആദ്യ ലീഗ് കിരീടം നേടി കൊടുക്കുക എന്നതാണ്.റോമയെ അവരുടെ ആദ്യത്തെ യൂറോപ്യൻ ട്രോഫി നേടാൻ 61-കാരൻ സഹായിച്ചു, അടുത്ത വർഷം യൂറോപ്പ ലീഗ് ഫൈനലിലേക്കും അവരെ എത്തിച്ചു.എന്നാല്‍ പെനാൽറ്റിയിൽ സെവിയ്യയോട് തോല്‍ക്കാന്‍ ആയിരുന്നു അവരുടെ വിധി.