എഡേഴ്സനെ സൌദിയിലേക്ക് പറഞ്ഞയക്കാന്‍ സിറ്റിക്ക് താല്‍പര്യം ഇല്ല
സൗദി പ്രോ ലീഗില്‍ നിന്നും അനേകം കോള്‍ ലഭിക്കുന്നുണ്ട് എങ്കിലും ബ്രസീലിയന്‍ ഗോളി എഡേഴ്സനെ ടീമില്‍ നിലനിര്‍ത്താന്‍ സിറ്റി പ്രവര്‍ത്തിക്കും.ഇത്തിഹാദ് സ്റ്റേഡിയം വിടാൻ ആഗ്രഹിക്കുന്നുവെന്ന് ബ്രസീൽ ഇൻ്റർനാഷണൽ വ്യക്തമാക്കിയാൽ മാത്രമേ ഓഫറുകൾ പരിഗണിക്കൂ.30 കാരനായ താരം സിറ്റിയിൽ ഏഴ് വർഷം ചെലവഴിച്ചു, ആറ് തവണ പ്രീമിയർ ലീഗ് കിരീടം നേടി.
2017-ൽ ബെൻഫിക്കയിൽ നിന്ന് ക്ലബിലെത്തിയതിന് ശേഷം 300-ലധികം മത്സരങ്ങൾ കളിച്ച ബ്രസീലിയന്‍ താരം പെപ് ഗാർഡിയോളയുടെ നമ്പർ 1 ചോയ്സ് ആണ്.വേനൽക്കാലത്തേക്കുള്ള സിറ്റിയുടെ സ്ക്വാഡ് പ്ലാനുകളിൽ ഒരു പുതിയ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറെ സൈൻ ചെയ്യുന്നില്ല.താരത്തിനെയും അത് പോലെ സെക്കന്‍ഡ് ചോയ്സ് കീപ്പര്‍ ആയ സ്റ്റെഫാൻ ഒർട്ടേഗയും ടീം വിടുമോ എന്ന സംശയം ഉണ്ട്.അദ്ദേഹത്തിനെയും നിലനിര്‍ത്താന്‍ സിറ്റി ആഗ്രഹിക്കുന്നുണ്ട്.ഫുള്‍ ടൈം ഫൂട്ബോള്‍ കളിയ്ക്കാന്‍ തനിക്ക് താല്‍പര്യം ഉള്ളതിനാല്‍ പ്രീമിയര്‍ ലീഗില്‍ തന്നെ മറ്റ് ഓപ്ഷനുകള്‍ തിരയുകയാണ് ഓര്‍ട്ടേഗ.