ആയുധ കമ്പനിയുമായി സ്പോണ്‍സര്‍ഷിപ്പ് സൈന്‍ ചെയ്ത് ബൊറൂസിയ ഡോർട്ട്മുണ്ട്
ബൊറൂസിയ ഡോർട്ട്മുണ്ട് ജർമ്മൻ ആയുധ നിർമ്മാതാക്കളായ റെയിൻമെറ്റലുമായി പുതിയ സ്പോൺസർഷിപ്പ് കരാർ ഒപ്പിട്ടു.ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടുന്നതിന് മുമ്പ് പ്രതിരോധ കമ്പനിയുടെ ലോഗോ പ്രദർശിപ്പിക്കും.ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനായി പരിശീലനത്തില്‍ ആണ് താരങ്ങള്‍.വെപ്പണ്‍ കമ്പനിയുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ആണ് അവര്‍ ഒപ്പിട്ടത്.
ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ആയുധ ഉൽപ്പാദനം വർധിപ്പിക്കാനുള്ള യൂറോപ്യൻ ശ്രമങ്ങളുടെ ഭാഗമായി പ്രതിവർഷം 200,000 പീരങ്കി ഷെല്ലുകൾ ഉൽപ്പാദിപ്പിക്കുന്നതിനായി ആഹ്വാനം ചെയ്ത കമ്പനിയാണ് റെയിൻമെറ്റല്‍.”സുരക്ഷയും പ്രതിരോധവും നമ്മുടെ ജനാധിപത്യത്തിൻ്റെ അടിസ്ഥാന ആണിക്കല്ലുകളാണ്.യുദ്ധം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാന്‍ പോകുന്നു എന്ന ഈ സമയത്ത് തന്നെ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവുമായി കൈക്കൊര്‍ക്കാന്‍ പോകുന്നു എന്നത് ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു.”ഡോർട്ട്മുണ്ട് ചെയർമാൻ ഹാൻസ് ജോക്കിം വാട്സ്കെ പ്രസ്താവനയിൽ പറഞ്ഞു.യുദ്ധ കമ്പനിയുമായി ക്ലബ് ചേരുന്നത് വിമര്‍ശിച്ച് പല ആരാധകരും രംഗത്ത് വന്നിരുന്നു.