യുവ ബെല്‍ജിയന്‍ പ്രതിരോധ താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ
യൂറോപ്പിലെ നിരവധി മുൻനിര ടീമുകളുടെ ലക്ഷ്യമായി മാറിയ 16 കാരനായ സെൻട്രൽ ഡിഫൻഡർ ജോർത്തി മോകിയോയെ ബാഴ്‌സലോണ സൈന്‍ ചെയ്തേക്കും.കൗമാരക്കാരനായ താരം ഇതിനകം തന്നെ കെഎഎ ജെൻ്റിന് വേണ്ടി സീനിയർ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. ബെല്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ് ആണ് കെഎഎ ജെന്‍റ്.ബാഴ്‌സലോണ മാസങ്ങളായി താരത്തിന്‍റെ സൈനിംഗിൽ പ്രവർത്തിക്കുന്നു.
മാനേജരുടെ മാറ്റം മൂലം അല്പം വൈകി എങ്കിലും മൊകിയോയെ സൈൻ ചെയ്യാനുള്ള പോൾ പൊസിഷനിലാണ് ബാഴ്‌സലോണ ഇപ്പോൾ.അദ്ദേഹം ഒരു പ്രൊഫഷണൽ കരാറിൽ ഒപ്പുവെച്ചിട്ടില്ല അതിനാല്‍ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ആയിരിയ്ക്കും അദ്ദേഹം ഇങ്ങോട്ട് വരാന്‍ പോകുന്നത്.ബാഴ്സ തങ്ങളുടെ ഫോര്‍മല്‍ ഓഫര്‍ നല്കി കഴിഞ്ഞു, ഇനി താരത്തില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും പ്രതികരണം കാത്തു നില്‍ക്കുകയാണ് ബാഴ്സ.