യുവ ബാഴ്സ ഡിഫണ്ടര്‍ പ്രീമിയര്‍ ലീഗിലേക്ക് മാറാന്‍ ഒരുങ്ങുന്നു
ക്രിസ്റ്റൽ പാലസിലേക്ക് പോകുന്നതിന്റെ അവസാന ലാപ്പില്‍ ആണ് മുന്‍ ബാഴ്സ താരം ആയ ചാഡി റിയാദ്.ബിബിസി സ്പോർട് പറയുന്നതനുസരിച്ച്, ബാഴ്സലോണ ഡിഫൻഡർ ചാഡി റിയാഡിന് 12 മില്യൺ പൗണ്ടും 2 മില്യൺ പൗണ്ടും ആഡ്-ഓണും പ്രീമിയര്‍ ലീഗ് ക്ലബ് നല്‍കിയേക്കും.ബുധനാഴ്ചയോ വ്യാഴാഴ്ചയോ ക്രിസ്റ്റൽ പാലസിൽ താരത്തിനു മെഡിക്കൽ ഉണ്ടായിരിക്കും.
ഇരു പാര്‍ട്ടികളും കഴിഞ്ഞ ആഴ്ച മുതൽ ചർച്ചകൾ നടത്തി വരികയാണെന്നും ഇപ്പോൾ അവര്‍ ഒരു ഡീൽ പൂർത്തീകരണത്തിൻ്റെ വക്കിലാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.കഴിഞ്ഞ സീസൺ റിയൽ ബെറ്റിസിൽ ലോണിനായി ചെലവഴിച്ച മൊറോക്കന്‍ താരം അവിടെ 26 ലാ ലിഗ മല്‍സരങ്ങളില്‍ കളിച്ചു.കളിച്ച എല്ലാ മല്‍സരങ്ങളിലും സ്ഥിരതയാര്‍ന്ന പ്രകടനവും അദ്ദേഹം കാഴ്ചവെച്ചു.ബാഴ്സയില്‍ കളിക്കണം എന്നായിരുന്നു താരത്തിന്റെ ആഗ്രഹം എങ്കിലും കൂണ്ടേ, ക്രിസ്റ്റ്യന്‍സണ്‍,അറൂഹോ,കുബാര്‍സി എന്നിവരുടെ സാന്നിധ്യത്തില്‍ അത് യാഥാര്‍ഥ്യം ആവാന്‍ വളരെ കഷ്ടം ആണ്.