” റെകോര്‍ഡ് എന്നെ ചേസ് ചെയ്യുന്നു , ഞാന്‍ റെകോര്‍ഡിനെ ചേസ് ചെയ്യുന്നില്ല “
അൽ നാസറിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ആദ്യ സമ്പൂർണ സൗദി പ്രോ ലീഗ് സീസൺ പൂര്‍ത്തിയാക്കി.അദ്ദേഹം വളരെ സ്റ്റൈല്ലില്‍ തന്നെ ആണ് ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കിയത്.ഒരു കാമ്പെയ്‌നിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിൻ്റെ റെക്കോർഡ് അദ്ദേഹം തകർത്തു.അവസാന മത്സരദിനത്തിൽ അൽ ഇത്തിഹാദിനെതിരെ 4-2 ന് തൻ്റെ ടീമിൻ്റെ വിജയത്തിൽ 39 കാരനായ അദ്ദേഹം ഇരട്ട ഗോളുകൾ നേടി.
ഈ സീസണില്‍ സൌദി ക്ലബിന് വേണ്ടി 35 ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.”ഞാൻ റെക്കോർഡുകൾ പിന്തുടരുന്നില്ല, റെക്കോർഡുകൾ എന്നെ പിന്തുടരുന്നു.എനിക്ക് വളരെ സന്തോഷമുണ്ട്. ഒന്നാമതായി ടീം വിജയിക്കുകയും ലീഗ് നന്നായി പൂർത്തിയാക്കുകയും ചെയ്തു. പിന്നെ എന്റെ ഈ ഗോള്‍ റിക്കോര്‍ഡ് നേട്ടം, കേക്കിലെ ഒരു ചെറി പോലെ !!!!!!!, അത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു, ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല.”എസ്എസ്‌സിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.റൊണാൾഡോയ്ക്ക് ഈ കാമ്പെയ്‌നിന് വ്യക്തിഗത അംഗീകാരങ്ങൾ ഉണ്ടായിരുന്നിട്ടും, സാഡിയോ മാനെ, ബ്രോസോവിച്ച് എന്നിവരെപ്പോലുള്ള മറ്റ് ആഗോള താരങ്ങളെ കൈയ്യില്‍ വെച്ചിട്ടും കാര്യമായ ഒന്നും നേടാന്‍ നാസറിന് കഴിഞ്ഞില്ല.സൗദി കപ്പിലും ഏഷ്യന്‍ ചാമ്പ്യൻസ് ലീഗിലും അവരുടെ പ്രകടനം മോശം ആയിരുന്നു.