ബാഴ്സലോണയെ പുറത്താക്കിയതിന് പിന്നാലെ പ്രീമിയർ ലീഗിലെ വമ്പന്മാരുമായി സാവി ചർച്ച നടത്തും.
സാവിയെ മാനേജര്‍ സ്ഥാനത്ത് നിന്നു പുറത്താക്കും എന്ന വാര്‍ത്ത വന്നു ഒരു ആഴ്ച്ച തികയുമ്പോഴേക്കും തന്നെ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച് ഒരു ഇംഗ്ലിഷ് പ്രീമിയര്‍ ക്ലബ് രംഗത്ത്.പോർച്ചുഗീസ് പത്രപ്രവർത്തകൻ പെഡ്രോ അൽമേഡയുടെ റിപ്പോര്‍ട്ട് പ്രകാരം മാനേജ്മെൻ്റില്‍ നിന്നും ബ്രേക്ക് എടുക്കാന്‍ സാവിക്ക് ഉദ്ദേശം ഇല്ലത്രേ.
അദ്ദേഹത്തിനെ എത്രയും പെട്ടെന്നു സൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് വേറെ ആരും അല്ല.വമ്പന്‍ ക്ലബ് ആയ ചെല്‍സിയാണ്.2024-25 കാമ്പെയ്നിന് മുന്നോടിയായി സ്റ്റാംഫോർഡ് ബ്രിഡ്ജിൻ്റെ ചുമതല 44 കാരനെ ഏല്‍പ്പിക്കാന്‍ അവരുടെ മാനേജ്മെന്റിന് ഏറെ താല്പര്യം ഉണ്ടത്രേ.ക്ലബ്ബിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് ക്യാപിറ്റൽ ക്ലബ് സാവിയുമായും അദ്ദേഹത്തിൻ്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്ത് പൊരുതി എത്തി എങ്കിലും മൗറീഷ്യോ പോച്ചെറ്റിനോയുമായി വേര്‍പിരിയാന്‍ ചെല്‍സി തീരുമാനിച്ചിരുന്നു.