വിടവാങ്ങല്‍ പ്രസംഗത്തില്‍ അടുത്ത ബാഴ്‌സ പരിശീലകന് മുന്നറിയിപ്പ് നല്കി സാവി
ഇന്നലെ സെവിയന്‍ ടീമിനെതിരായ അവസാന ലീഗ് മല്‍സരത്തിന് ശേഷം ബാഴ്സ കോച്ച് സാവി തന്റെ പ്രവര്‍ത്തനത്തിന് വേണ്ട രീതിയില്‍ പ്രശംസ ലഭിച്ചില്ല എന്നും വരാനിരിക്കുന്ന മാനേജറുടെ ജോലി വളരെ കഠിനം ആയിരിയ്ക്കും എന്നും പറഞ്ഞു.അവസാന മല്‍സരത്തില്‍ 2-1 നു സെവിയയെ ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നു.ബാഴ്സയില്‍ സാവിയുടെ പ്രവര്‍ത്തനത്തില്‍ പ്രസിഡന്‍റ് ലപ്പോര്‍ട്ട തീരെ തൃപ്തന്‍ ആയിരുന്നില്ല.
“ഞാന്‍ 2021 അവസാനത്തോടെ ടീമില്‍ എത്തുമ്പോള്‍ ബാഴ്‌സ പട്ടികയിൽ ഒമ്പതാം സ്ഥാനത്തായിരുന്നു. ഞങ്ങൾ രണ്ടാം സ്ഥാനത്തെത്തി. തുടർന്ന്, ആദ്യ മുഴുവൻ സീസണിൽ ഈ ടീമിനെ കൊണ്ട് രണ്ടു ട്രോഫികള്‍ ഞാന്‍ എടുപ്പിച്ച് കൊടുത്തു.ഈ വർഷം ടീമിന്‍റെ നിലവാരം കുതന്നെ കുറഞ്ഞു.പല മേജര്‍ മല്‍സരങ്ങളിലും എനിക്കു ടീമിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.ഇത് ലജ്ജാകരമാണ്. എനിക്ക് സങ്കടമുണ്ട്, പക്ഷേ ഇത് ഒരു പരിശീലകൻ്റെ ജോലിയാണ്.ആര് ഇനി വരും എന്നു അറയില്ല.എന്നാല്‍ ഈ ക്ലബിനെ മാനേജ് ചെയ്യുക എന്നത് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണ്”സെവിയ്യയെ തോൽപ്പിച്ച ശേഷം സേവി ഡാസ്ന്‍ ടിവിയോട് പറഞ്ഞു.