മാനേജര്‍ ആയി സാവി ബാഴ്സയുടെ അവസാന മല്‍സരത്തില്‍ സെവിയയെ നേരിടും
സാവിയുടെ പ്രക്ഷുബ്ധമായ ഭരണത്തിൻ്റെ അവസാന മത്സരത്തിൽ, ബാഴ്‌സലോണ സെവിയയെ നേരിടും.സെവിയന്‍ ഹോം ഗ്രൌണ്ട് ആയ റാമോൺ സാഞ്ചസ് പിജുവാൻ സ്റ്റേഡിയത്തിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇന്നതെ മല്‍സരത്തില്‍ ജയിച്ചാലും ഇല്ലെങ്കിലും ലീഗ് പട്ടികയില്‍ ബാഴ്സയുടെ പൊസിഷന്‍ രണ്ടാം സ്ഥാനത്ത് തന്നെ ആയിരിയ്ക്കും.
ഈ സീസണില്‍ സെവിയയുടെ ഏറ്റവും മോശം പ്രകടനം ആണ് ലാലിഗയില്‍ കണ്ടത്.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ പരാജയപ്പെട്ട അവര്‍ നിലവില്‍ അവര്‍ ലീഗ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്ത് ആണ്.ഇതിന് മുന്നേ സെവിയ – ബാഴ്സലോണ പോരാട്ടം വന്നപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ സെവിയയെ പരാജയപ്പെടുത്തിയിരുന്നു.നിലവില്‍ മാനേജര്‍ എന്ന നിലയില്‍ സാവി അവസാനത്തെ മല്‍സരത്തിന് തയ്യാര്‍ എടുക്കുമ്പോള്‍ ഇന്നതെ മല്‍സരത്തില്‍ സ്ക്വാഡില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ അദ്ദേഹം തയ്യാര്‍ അല്ല.മുന്‍ റയല്‍ ഇതിഹാസം ആയ റാമോസ് ഇന്നതെ മല്‍സരത്തില്‍ സെവിയക്ക് വേണ്ടി കളിക്കും എന്നത് കാണികള്‍ക്ക് ആവേശം പകരും.