പാകിസ്ഥാനെതിരെ അനായാസ ജയത്തോടെ ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ലീഡ് നേടി
എഡ്ജ്ബാസ്റ്റണിൽ പാക്കിസ്ഥാനെ 23 റൺസിന് തോൽപ്പിച്ച് നാല് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തൻ്റെ ദീർഘകാല തിരിച്ചുവരവ് ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി കൊണ്ട് ആഘോഷിച്ചു.51 പന്തിൽ 84 റൺസ് അടിച്ച് ഇംഗ്ലണ്ട് ടീമിനെ 183 റണ്‍സില്‍ എത്തിച്ച ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ മാൻ ഓഫ് ദ മാച്ച് ആയി.
പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ 23 റണ്‍സിന് ആണ് പാക്കിസ്താനേ ഇംഗ്ലണ്ട് തോല്‍പ്പിച്ചത്.ബട്ട്ലര്‍ ഒഴികെ വില്‍ ജാക്ക്സ് മാത്രമാണു ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബാറ്റിങ്ങിന് അല്പം പിന്തുണ നല്കിയത്.184 റണ്‍സ് വിജയ ലക്ഷ്യവുമായി വന്ന പാക്ക് ടീമിന് തുടക്കത്തില്‍ തന്നെ എല്ലാം പാളി.രണ്ടു ഓപ്പണര്‍മാരെയും പെട്ടെന്നു നഷ്ട്ടപ്പെട്ടപ്പോള്‍ വണ്‍ ഡൌണ്‍ ടൂ ഡൌണ്‍ ബാറ്റര്‍മാരായ ബാബര്‍ അസമും ഫാക്കര്‍ സമാമും അല്പം പിടിച്ച് നിന്നു.എന്നാല്‍ മോയീന്‍ അലി ഈ കൂട്ടുക്കെട്ട് നശിപ്പിച്ചതോടെ കളി ഇങ്ഗ്ലണ്ടിന്‍റെ കൈയ്യില്‍ ആയി.അലി,റീസ് ടോപ്ലി,ആര്‍ച്ചര്‍ എന്നിവര്‍ പന്ത് കൊണ്ട് മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.