മാഞ്ചസ്റ്റര്‍ ഇസ് റെഡ് !!!!!!!!!!!!!!
മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് സ്വന്തമാക്കി.എല്ലാ ഫൂട്ബോള്‍ പണ്ഡിറ്റുകളും ആരാധകരും ഒരു പോലെ സിറ്റിയുടെ വിജയം ഉറപ്പിച്ച സന്ദര്‍ഭത്തില്‍ ഈ തിരിച്ചുവരവ് യുണൈറ്റഡ് ആരാധകരെ പോലും ഞെട്ടിച്ചിരിക്കുന്നു.അതും ആദ്യ പകുതിയില്‍ തന്നെ ഇരട്ട ലീഡ് നേടി ആധികാരികം ആയാണ് അവര്‍ ജയം നേടിയത്.
30 ആം മിനുട്ടിലെ അവസരം മുതല്‍ എടുത്ത് അലജാൻഡ്രോ ഗാർനാച്ചോയാണ് യുണൈറ്റഡിന് ആദ്യമായി ലീഡ് നേടി കൊടുത്തത്.9 മിനുട്ടിനുളില്‍ യുണൈറ്റഡ് ഗോള്‍ഡന്‍ ബോയ് കോബി മൈനൂയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയിൽ സിറ്റി തിരിച്ചടിക്കാന്‍ ശ്രമിച്ചു എങ്കിലും മികച്ച മറുപടിയാണ് യുണൈറ്റഡ് നല്കിയത്.ജെറമി ഡോക്കുവിൻ്റെ 87 ആം മിനുട്ടിലെ ഗോള്‍ സിറ്റിക്ക് നേരിയ പ്രതീക്ഷ നല്കി എങ്കിലും അത് അധിക കാലം നീണ്ടില്ല.ഈ വർഷത്തെ എഫ്എ കപ്പ് കിരീടം എറിക് ടെൻ ഹാഗിൻ്റെ രണ്ട് വർഷത്തെ യുണൈറ്റഡിൻ്റെ സ്പെലിലെ രണ്ടാമത്തെ ട്രോഫിയാണ്.കഴിഞ്ഞ സീസണില്‍ അദ്ദേഹം കരബാവോ ട്രോഫി നേടിയിരുന്നു.യുണൈറ്റഡിൻ്റെ 13-ാം എഫ്എ കപ്പ് കിരീടമാണിത്,ഈ ഫലം യുണൈറ്റഡിന് അടുത്ത സീസണിൽ യൂറോപ്പ ലീഗിൽ സ്ഥാനം ഉറപ്പിച്ചു.