മോൺസയ്ക്കെതിരായ വിജയത്തോടെ യുവന്റസ് സീസൺ അവസാനിപ്പിച്ചു
ആദ്യ പകുതിയിൽ ഫെഡറിക്കോ ചീസയുടെയും അലക്സ് സാൻഡ്രോയുടെയും ഗോളുകളുടെ പിന്‍ബലത്തില്‍ ശനിയാഴ്ച മോൺസയ്ക്കെതിരെ 2-0ന് ഹോം ജയത്തോടെ യുവൻ്റസ് സീരി എ കാമ്പെയ്ൻ പൂർത്തിയാക്കി.സ്റ്റാൻഡിംഗിൽ 71 പോയിൻ്റുമായി മൂന്നാമതായി യുവ് സീസൺ അവസാനിപ്പിച്ചു.രണ്ടു മല്‍സരങ്ങള്‍ അറ്റ്ലാന്റക്ക് ബാക്കി ഉണ്ട് , അതില്‍ രണ്ടിലും ജയം നേടിയാല്‍ അറ്റ്ലാന്റ മൂന്നാം സ്ഥാനത്തേക്ക് എത്തും.
എങ്കിലും യൂവേ ടീമിന് ചാമ്പ്യന്‍സ് ലീഗ് സ്ഥാനം ഉറപ്പ് ആയി കഴിഞ്ഞു.പ്രതിരോധത്തില്‍ ഊന്നി കളിച്ച മോന്‍സ യൂവേ ടീമിനെ അറ്റാക്ക് ചെയ്യാന്‍ സമ്മതിച്ചില്ല.26 മിനിറ്റിന് ശേഷം കിയേസ ആണ് ഓല്‍ഡ് ലേഡിക്ക് വേണ്ടി ലീഡ് നേടിയത്.രണ്ട് മിനിറ്റിന് ശേഷം കോർണറിൽ നിന്ന് ഹെഡ്ഡറിലൂടെ സാന്ദ്രോ ലീഡ് ഇരട്ടിയാക്കി.90 ആം മിനുട്ടില്‍ റെഡ് കാര്‍ഡ് വാങ്ങി മോന്‍സ താരം അലെസിയോ സെർബിൻ പുറത്ത് ആയി.45 പോയിൻ്റുമായി 12-ാം സ്ഥാനത്താണ് മോൻസ ക്യാമ്പയിൻ അവസാനിപ്പിച്ചിരിക്കുന്നത്.