ലിയോണിനെ 2-0ന് തോൽപ്പിച്ച് ബാഴ്‌സലോണ വനിത ചാമ്പ്യൻസ് ലീഗ് ജേതാക്കളായി
ശനിയാഴ്ച നടന്ന വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിയോണിനെതിരെ 2-0 ന് ബാഴ്‌സലോണ വിജയിച്ചു.ജയത്തോടെ ബാഴ്സലോണ ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി.ഐറ്റാന ബോൺമാറ്റിയുടെയും അലക്സിയ പുട്ടെല്ലസിൻ്റെയും രണ്ടാം പകുതിയിലെ ഗോളുകൾ ആണ് ബാഴ്സക്ക് വിജയം നല്കിയത്.കഴിഞ്ഞ വർഷത്തെ ഫൈനലിൽ വുൾഫ്‌സ്ബർഗിനെ 3-2 ന് ബാഴ്സ തോല്‍പ്പിച്ചിരുന്നു.
2019, 2022 ഫൈനലുകൾ ഫ്രഞ്ച് പവർഹൗസ് ടീം ആയ ലിയോണ്‍ ബാഴ്സയെ പരാജയപ്പെടുത്തിയിരുന്നു.അന്നത്തെ തോല്‍വികള്‍ക്ക് മധുര പ്രതികാരം ചെയ്യാന്‍ ബാഴ്സ വനിതാ ടീമിന് കഴിഞ്ഞു.ലിയോണ്‍ ടീം തുടക്കത്തില്‍ അല്പം ബാഴ്സ പ്രതിരോധത്തിനെ പരീക്ഷിച്ചു എങ്കിലും പതിയെ അവര്‍ മല്‍സരത്തിന്റെ താളം കണ്ടെത്തി.രണ്ടാം പകുതിയില്‍ ബാലൺ ഡി ഓറും ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള അവാർഡും നേടിയ ബോണ്‍മതിയുടെ ഗോള്‍ സ്പാനിഷ് ടീമിന് അതിരില്ലാത്ത ആത്മവിശ്വാസം നല്കി.എക്സ്ട്രാ ടൈമില്‍ അലക്സിയ പുട്ടെല്ലസിൻ്റെ ഗോള്‍ കൂടെ ആയതോടെ വനിത ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച ടീമായ ലിയോണിന് താളം തെറ്റി.ഇത് ബാഴ്സയുടെ മൂന്നാമത്തെ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയാണ്.