പ്രീമിയം റേറ്റഡ് ലിവര്‍പൂള്‍ വിങ്ങറെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ച് ഡെക്കോ
മാനേജര്‍ സാവിയെ പുറത്താക്കുന്നതിന് പ്രധാന പങ്ക് വഹിച്ച ബാഴ്സയുടെ സ്പോര്‍ട്ടിങ് ഡിറക്ടര്‍ ഡെക്കോയ്ക്ക് ലിവര്‍പൂളില്‍ നിന്നുള്ള വിങരെ സൈന്‍ ചെയ്യാന്‍ അതിയായ ആഗ്രഹം. അദ്ദേഹത്തിന്റെ പ്ലാന്‍ അനുസരിച്ച് അടുത്ത സീസണില്‍ ബാഴ്സയുടെ പ്രധാന വിങര്‍ ആയി ലൂയിസ് ഡിയാസിനെ കൊണ്ട് വരാന്‍ ആണ്.ലിവര്‍പൂളില്‍ ഇടത്ത് വിങ്ങില്‍ കളിക്കുന്ന താരത്തിനെ ഒഴിവാക്കാന്‍ റെഡ്സ് ടീം മാനേജ്മെന്‍റും ശ്രമം നടത്തുന്നുണ്ട്.
എന്നാല്‍ ലിവര്‍പ്പൂള്‍ കൊളംബിയന്‍ വിങര്‍ക്ക് വേണ്ടി ആവശ്യപ്പെടുന്നത് 75 മില്യണ്‍ യൂറോ ആണ്.അത് നല്കാന്‍ ബാഴ്സ തയ്യാര്‍ ആണോ എന്നത് വ്യക്തം അല്ല.ഒരു ക്ലാസിക്ക് വിങര്‍ എന്ന പൊസിഷനിലേക്ക് ഒരു താരത്തിനെ കൊണ്ട് വരാന്‍ ബാഴ്സ ഏറെ ആഗ്രഹിക്കുന്നുണ്ട്.സാധ്യത ലിസ്റ്റില്‍ അത്ലറ്റിക്കോ ബിലിബാവോ വിങര്‍ നീക്കോ വില്യംസ് , ആര്‍ബി ലേപ്സിഗ് ഫോര്‍വേഡ് ഡാനി ഓല്‍മോ എന്നിവരും ഉണ്ട്.അതിനാല്‍ ഏറ്റവും വില കുറഞ്ഞ ഓപ്ഷന്‍ ആയിരിയ്ക്കും ഈ അവസ്ഥയില്‍ ബാഴ്സ തിരഞ്ഞെടുക്കാന്‍ പോകുന്നത്.