തിയഗോയെ അസിസ്റ്റന്‍റ് മാനേജര്‍ ആക്കാന്‍ ബാഴ്സയോട് ആവശ്യപ്പെട്ട് ഹാന്‍സി ഫ്ലിക്ക്
ഇൻകമിംഗ് ബാഴ്‌സലോണ മാനേജർ ഹാൻസി ഫ്ലിക്ക് ക്യാമ്പ് നൗവിൽ എത്തുന്നതിന് മുന്‍പ് തന്നെ തന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.റിപ്പോര്‍ട്ട് പ്രകാരം തന്റെ അസിസ്റ്റന്‍റ് ആയി ലിവര്‍പൂളില്‍ നിന്നും ഒരു വെറ്ററന്‍ പ്രൊഫഷണലിനെ കൊണ്ട് വരാന്‍ ബാഴ്സയോട് ഫ്ലിക്ക് ആവശ്യപ്പെട്ടിരിക്കുന്നു.ഇന്നലെ ആണ് സാവിയെ ഒടുവില്‍ ലപ്പോര്‍ട്ട പുറത്തു ആക്കിയത്.
മുന്‍ ബാഴ്സ താരം ആയ തിയാഗോ അൽകൻ്റാരയാണ് ഫ്ലിക്ക് ആവശ്യപ്പെടുന്ന അസിസ്റ്റന്‍റ്.അദ്ദേഹം ആവശ്യപ്പെടുന്നത് അനുസരിച്ച് സ്പാനിഷ് താരങ്ങള്‍ക്കും ജര്‍മന്‍ ആയ ഫ്ലിക്കിനും ഇടയില്‍ നല്ലൊരു അസിസ്റ്റന്‍റ് ആയി തിയഗോ പ്രവര്‍ത്തിക്കും.ഇത് കൂടാതെ ക്ലബിലെ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം. തിയഗോയുമായി വളരെ നല്ല ബന്ധം ആണ് ഫ്ലിക്കിന് ഉള്ളത്. അതിനാല്‍ തന്‍റെ തൊഴില്‍ തിയഗോ എളുപ്പം ആക്കും എന്നും ഹാന്‍സി കരുത്തുന്നു.മുന്‍ സ്പാനിഷ് താരം ആയ ജാവി മാര്‍ട്ടിനസ്, മുന്‍ ബാഴ്സ താരമായ മാർക്ക് ബാർട്ര എന്നിവരും ഫ്ലിക്കിന്റെ ഷോട്ട് ലിസ്റ്റില്‍ ഉണ്ട്.ഇവര്‍ രണ്ടു പെര്‍ക്കും സ്പാനിഷും ജര്‍മനും നല്ല വണം അറിയാം.