പ്രീമിയര്‍ ലീഗില്‍ പൊസഷന്‍ ഫൂട്ബോള്‍ കളിയ്ക്കാന്‍ വെസ്റ്റ് ഹാം
ഡേവിഡ് മോയസിന് പകരം ജൂലൻ ലോപെറ്റെഗിയെ മുഖ്യ പരിശീലകനായി നിയമിച്ചതായി വെസ്റ്റ് ഹാം അറിയിച്ചു.ഒരു അധിക സീസണിനുള്ള ഓപ്ഷനുമായി രണ്ട് വർഷത്തെ കരാറിൽ ലോപെറ്റെഗി ഒപ്പുവെച്ചു.2022-23 കാമ്പെയ്നിനിടെ വോൾവ്സിൻ്റെ ചുമതല വഹിച്ച പരിചയം മാത്രമാണു പ്രീമിയര്‍ ലീഗില്‍ ലോപെറ്റെഗിയിക്ക് ഉള്ളത്.
അതേസമയം സ്പെയിൻ ദേശീയ ടീം, പോർട്ടോ, റയൽ മാഡ്രിഡ്, കൂടാതെ 2020-ൽ യൂറോപ്പ ലീഗ് നേടിയ സെവിയ്യ – ഇവിടിങ്ങളില്‍ എല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.സ്പോർട്ടിംഗ് സിപി മാനേജർ റൂബൻ അമോറിമിനെയും വെസ്റ്റ് ഹാം മാനേജര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു, എന്നാല്‍ ലൊപെറ്റെഗിയുടെ മുൻകാല പ്രവർത്തനങ്ങളിൽ വെസ്റ്റ് ഹാം മാനേജ്മെന്റ് ഏറെ മതിപ്പ് വെളിപ്പെടുത്തി.വിത്യസ്തമായ ശൈലിയില്‍ കളിക്കുന്ന ഒരു സീനിയര്‍ മാനേജര്‍ തങ്ങളുടെ ഭാവി മാറ്റി മറക്കും എന്നു അവര്‍ വിശ്വസിക്കുന്നു.ഈ സീസണില്‍ അവര്‍ ലീഗ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഫീനിഷ് ചെയ്തത്.