മോഡ്രിച്ചിന്റെ കരാര്‍ ഉടന്‍ റയല്‍ പുതുക്കും ; നാച്ചോ പുറത്തേക്ക് ???
ലൂക്കാ മോഡ്രിച്ച്, ലൂക്കാസ് വാസ്ക്വസ്, ആൻഡ്രി ലുനിൻ എന്നിവരുമായി പുതിയ കരാര്‍ ചര്‍ച്ചകള്‍ റയല്‍ മാഡ്രിഡ് ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.എന്നാൽ ക്ലബ് ക്യാപ്റ്റൻ നാച്ചോ ഫെർണാണ്ടസിൻ്റെ ഭാവിയെക്കുറിച്ച് ഇപ്പോഴും ഒരു ഉറപ്പ് ഇല്ല.മിഡ്ഫീൽഡർ മോഡ്രിച്ച് (38), ഫുൾ ബാക്ക് വാസ്ക്വസ് (32) എന്നിവർ ഒരു വർഷത്തേക്ക് കരാര്‍ നീട്ടുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഗോൾകീപ്പർ ലുനിൻ (25) 2029 വരെ സൈൻ ചെയ്യുമെന്നും കരുതുന്നു.
ഏറെ കാലത്തെ കരിയര്‍ നിര്‍ത്തി മോഡ്രിച്ച് ഇത്തവണ റയല്‍ വിടും എന്നു ഏറെക്കുറെ ഉറപ്പ് ആയി,എന്നാല്‍ കഴിഞ്ഞ ആഴ്ചകളിൽ മോഡ്രിച്ചിൻ്റെ മനസ്സ് മാറി.എന്നാൽ ഈ സീസണിലെ അദ്ദേഹത്തിൻ്റെ പ്രാധാന്യം — കളിക്കളത്തിലും പുറത്തും — ക്ലബ്ബിന്റെയും മാനേജര്‍ അന്സാലോട്ടിയുടെയും മനസ്സ് മാറ്റി.ഡ്രസിങ് റൂമിൽ മോഡ്രിച്ചിൻ്റെ അനുഭവസമ്പത്ത് നിർണായകമാണ്.റൈറ്റ് ബാക്ക് ഡാനി കാർവഹാലിന് ഒരു ബദലായി മാറിയിരിക്കുകയാണ് വാസ്ക്വസ്.അതിനാല്‍ അദ്ദേഹത്തിനെ നിലനിര്‍ത്താന്‍ തന്നെ മാഡ്രിഡ് തീരുമാനിച്ചു.ഈ സീസണിൽ മാഡ്രിഡിൻ്റെ ലാലിഗ കിരീട വിജയത്തിലും ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കുള്ള മുന്നേറ്റത്തിലും പ്രധാന പങ്ക് വഹിച്ച ലുനിനും റയലില്‍ തുടരും.അതേസമയം കെപ അരിസാബലാഗ ചെൽസിയിലേക്ക് മടങ്ങും.