റോബർട്ട് ലെവൻഡോവ്സ്കി അടുത്ത സീസണിലും ബാഴ്സയില്‍ തന്നെ തുടരും
അടുത്ത സീസണിൽ താൻ ലാലിഗയിൽ തുടരുമെന്നും തന്റെ ടീം ആയ ബാഴ്സലോണ “നിരവധി കിരീടങ്ങൾ” നേടുമെന്നും ഫോർവേഡ് റോബർട്ട് ലെവൻഡോവ്സ്കി.2022ൽ ബയേൺ മ്യൂണിക്കിൽ നിന്ന് ബാഴ്സയിലെത്തിയ ലെവൻഡോവ്സ്കി 94 മത്സരങ്ങളിൽ നിന്നായി 58 ഗോളുകൾ നേടിയിട്ടുണ്ട്. 2019 ന് ശേഷമുള്ള അവരുടെ ആദ്യ ലീഗ് കിരീടവും 2022-23 സീസണിൽ സ്പാനിഷ് സൂപ്പർ കപ്പും നേടാൻ അവരെ സഹായിക്കുന്നതിൽ അദ്ദേഹം പ്രധാനിയായിരുന്നു.
ഈ വർഷം ഒരു ട്രോഫി രഹിത കാമ്പെയ്ൻ ഉണ്ടായിരുന്നിട്ടും, ലെവൻഡോവ്സ്കി ബാഴ്സയിൽ തുടരാൻ ആഗ്രഹിക്കുന്നു.അദ്ദേഹം ടീമില്‍ നിന്നു പുറത്തു പോകും എന്നത് വെറും റൂമര്‍ മാത്രം ആണ് എന്നത് അദ്ദേഹം വെളിപ്പെടുത്തി.തന്റെ കരിയറില്‍ ക്വാളിറ്റി പ്രാധാനം ആണ് എന്നും തന്റെ ടീമിനും താരങ്ങള്‍ക്കും വേണ്ടി പരമാവധി പിച്ചില്‍ നല്‍കുന്നതിനെ ആണ് താന്‍ ക്വാളിറ്റിയായി കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.അടുത്ത സീസണില്‍ താരങ്ങള്‍ക്ക് ഒപ്പം തന്റെ സ്വപ്ന ക്ലബിന് വേണ്ടി ജീവന് മരണ പോരാട്ടം കാഴ്ചവെക്കും എന്നും അദ്ദേഹം പറഞ്ഞു.