അടുത്ത ആഴ്ച്ച അറയാം സാവിയുടെ ഭാവി !!!!
ബാഴ്സലോണ പ്രസിഡൻ്റ് ജോവാൻ ലാപോർട്ട, പരിശീലകൻ സേവി ഹെർണാണ്ടസുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും.തന്റെ ഭാവി ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ആണ് സാവി ബാഴ്സ ബോര്‍ഡുമായി കൂടി കാഴ്ച്ച നടത്തുന്നത്.ഞായറാഴ്ച സെവിയ്യയ്ക്കെതിരായ ബാഴ്സയുടെ സീസണിലെ അവസാന ലാലിഗ മത്സരത്തിന് ശേഷം ആണ് മീറ്റിങ് നടക്കാന്‍ പോകുന്നത്.
മീറ്റിംഗിൽ സ്പോർട്ടിംഗ് ഡയറക്ടർ ഡെക്കോയും സ്പോർട്സ് ഡയറക്ടറേറ്റിലെ മറ്റ് അംഗങ്ങളും പങ്കെടുക്കും.കോച്ചിനെ പുറത്താക്കുന്ന കാര്യം ലാപോർട്ട ഗൗരവമായി പരിഗണിക്കുന്നു, ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും, പ്രസിഡൻ്റിൻ്റെ സർക്കിളിനുള്ളിൽ ഉള്ള ആളുകള്‍ അദ്ദേഹത്തിന്റെ തീരുമാനം മാറ്റി എടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്.സാവി വിടുകയാണെങ്കിൽ, ബാഴ്സ അത്ലറ്റിക് കോച്ച് റാഫ മാർക്വേസ്, ഹാൻസി ഫ്ലിക്ക്, ബ്രെൻ്റ്ഫോർഡ് മാനേജർ തോമസ് ടൂഷല്‍ എന്നിവര്‍ ആയിരിയ്ക്കും പകരക്കാര്‍.തിയാഗോ മോട്ട, മുൻ ബ്രൈറ്റൺ മാനേജർ റോബർട്ടോ ഡി സെർബി എന്നിവരും മാനേജര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉണ്ട്.