EPL 2022 European Football Foot Ball International Football Top News transfer news

താരം അടുത്തത് റയല്‍ മാഡ്രിഡിലേക്ക് പോകും എന്നു സൂചന നല്കി എംബാപ്പെയുടെ അമ്മ

May 21, 2024

താരം അടുത്തത് റയല്‍ മാഡ്രിഡിലേക്ക് പോകും എന്നു സൂചന നല്കി എംബാപ്പെയുടെ അമ്മ

പാരീസ് സെൻ്റ് ജെർമെയ്‌നിൽ നിന്നുള്ള വിടവാങ്ങൽ സംബന്ധിച്ച് കൈലിയൻ എംബാപ്പെ തിങ്കളാഴ്ച ഒരു പാർട്ടി സംഘടിപ്പിച്ചു, ഈ വേളയിൽ അദ്ദേഹത്തിൻ്റെ അമ്മയും ഏജൻ്റുമായ ഫയ്‌സ ലമാരി ഈ സമ്മറില്‍ താരം റയൽ മാഡ്രിഡിൽ ചേരുമെന്ന് സൂചന നൽകി.ഇറ്റാലിയൻ റെസ്റ്റോറൻ്റായ ജിജിയിൽ നടന്ന പാർട്ടിയിൽ 250 ഓളം അതിഥികൾ പങ്കെടുത്തു. വേദി വിടുമ്പോൾ, അടുത്ത സീസണിൽ മകൻ എവിടെ കളിക്കുമെന്ന് ലാമാരിയോട് ചോദിച്ചപ്പോള്‍ ആണത്രെ ഇങ്ങനെ സംഭവിച്ചത്.

 

പാരീസ് ഒളിമ്പിക്‌സിൽ ഫ്രാൻസിനായി മത്സരിക്കാൻ എംബാപ്പെ ഇപ്പോഴും താൽപ്പര്യപ്പെടുന്നു.എന്നാല്‍ താരങള്‍ക്ക്  ഏതെങ്കിലും ഒരു ടൂര്‍ണമെന്റില്‍ മാത്രമേ പങ്കെടുക്കാന്‍ കഴിയുള്ളൂ എന്ന തീരുമാനത്തില്‍ ആണ് റയല്‍, യൂറോ 2024 അല്ലെങ്കിൽ ഒളിമ്പിക്‌സ്.പിഎസ്ജി മാനേജർ ലൂയിസ് എൻറിക്കേക്ക് പാര്‍ട്ടിയില്‍ ക്ഷണം ലഭിച്ചിരുന്നില്ല.സീസണിലെ അവസാന രണ്ട് ലീഗ് മത്സരങ്ങളിൽ അദ്ദേഹം എംബാപ്പെയെ ഒഴിവാക്കി, ലിയോണിനെതിരെ ശനിയാഴ്ച നടക്കുന്ന ഫ്രഞ്ച് കപ്പ് ഫൈനലിൽ അദ്ദേഹം കളിക്കുമോ എന്നത് ഇപ്പോഴും സംശയമാണ്.ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, പിഎസ്ജി പ്രസിഡൻ്റ് നാസർ അൽ ഖെലൈഫി എന്നിവരെ ക്ഷണിച്ചെങ്കിലും അവർ പങ്കെടുത്തില്ല.

Leave a comment