യൂറോ 2024 – പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപ്പിച്ചു ; വെറ്ററന്‍ താരങ്ങള്‍ ആയി പെപ്പെയും റൊണാള്‍ഡോയും
ക്രിസ്റ്റ്യാനോ റൊണാൾഡോ ആറാമത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കും.ഈ വേനൽക്കാലത്ത് ജർമ്മനിയിൽ നടക്കുന്ന ടൂർണമെൻ്റിനുള്ള പോർച്ചുഗൽ ടീമിൽ താരം ഇടം നേടി.ചൊവ്വാഴ്ച കോച്ച് റോബർട്ടോ മാർട്ടിനെസ് തിരഞ്ഞെടുത്ത 26 കളിക്കാരിൽ ഒരാളാണ് 39 കാരനായ റൊണാൾഡോ. സ്പെയിനിൻ്റെ ഇതിഹാസ ഗോൾകീപ്പർ കസിയസിന്റെ 5 യൂറോ കമ്പെയിന്‍ ആണ് റൊണാള്‍ഡോ തകര്‍ത്തത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാഡോ സിൽവയും റൂബൻ ഡയസും ഗ്രൂപ്പിലെ ഒമ്പത് പ്രീമിയർ ലീഗ് കളിക്കാരിൽ രണ്ടുപേരാണ്. ശനിയാഴ്ച എഫ്എ കപ്പ് ഫൈനലിൽ സിറ്റിയെ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ജോഡി ബ്രൂണോ ഫെർണാണ്ടസ്, ഡിയോഗോ ദലോട്ട് എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.41 വയസ്സുള്ള എഫ്സി പോർട്ടോ ഡിഫൻഡർ പെപ്പെയാണ് പോർച്ചുഗൽ ടീമിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ.അൽ നാസർ ഫോർവേഡ് റൊണാൾഡോ ഈ സീസണിൽ 42 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടി മികച്ച ഫോമിലാണ്.അദ്ദേഹത്തിന്റെ പോരാട്ട വീര്യവും അനുഭവസമ്പത്തും പറങ്കി ടീമിന് ഏറെ ഗുണം ചെയ്യും.






































