2024 യൂറോയ്ക്ക് ശേഷം റയൽ മാഡ്രിഡിൻ്റെ ടോണി ക്രൂസ് വിരമിക്കും
ഈ വേനൽക്കാലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ജർമ്മനിക്കായി കളിച്ചതിന് ശേഷം റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ് ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് താരം ചൊവ്വാഴ്ച അറിയിച്ചു.34 കാരനായ ക്രൂസ്, 2014-ൽ ചേർന്നതിന് ശേഷം മാഡ്രിഡിന്റെ ഇതിഹാസ താരം ആയാണ് ജേഴ്സി ഊരി വെക്കുന്നത്.മാഡ്രിഡിനൊപ്പം 22 ട്രോഫികൾ നേടിയിട്ടുണ്ട് താരം.

മറ്റൊരു സീസണിൽ കളിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് 2022 ൽ വിരമിക്കുന്നതിനുള്ള സാധ്യത മിഡ്ഫീൽഡർ കാര്യമായി ആലോചിച്ചു.എന്നാല്‍ റയല്‍ ആരാധകര്‍,മാനേജര്‍ പ്രസിഡന്റ് എന്നിവരില്‍ നിന്നുള്ള നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം ഒരു സീസണില്‍ കൂടി കളിയ്ക്കാന്‍ തീരുമാനിച്ചത്.മുമ്പ് 2021-ൽ അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് വിരമിച്ച ക്രൂസ്, ജൂലിയന്‍ നാഗല്‍സ്മാന്റെ തീരുമാനത്തില്‍ ജര്‍മന്‍ ടീമിലേക്കും മടങ്ങി എത്തി.ഈ സീസണിൽ ലാലിഗ നേടിയ റയൽ മാഡ്രിഡ് ജൂൺ ഒന്നിന് വെംബ്ലിയിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും.ആ മല്‍സരത്തില്‍ ജയം നേടിയാല്‍ ആറ് ചാമ്പ്യന്‍സ് ലീഗ് നേടുന്ന ആദ്യ താരമായി മാറാന്‍ ക്രൂസിന് കഴിയും.