ഐപിഎല്‍ 2024 ; ക്വാളിഫയർ 1 ഇന്ന് നടക്കും
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ 2024) 17-ാം പതിപ്പ് അതിൻ്റെ അവസാന ലാപ്പില്‍ എത്തിയിരിക്കുന്നു.ടൂർണമെൻ്റിൻ്റെ ക്വാളിഫയർ 1 ഇന്ന് നടക്കും.ഈ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരുങ്ങുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം.
![Shreyas Iyer and Pat Cummins during toss in Match 3 of IPL 2024 [iplt20.com]](https://onecricketnews.akamaized.net/parth-editor/oc-dashboard/news-images-prod/1716201893233_kkr_vs_srh_ipl2024.jpg)
മത്സരങ്ങളിലെ നിർണായക ഘട്ടങ്ങളിൽ ഭൂരിഭാഗവും വിജയിച്ച് തങ്ങളുടെ കഴിവ് പുറത്തെടുക്കുകയും ടൂർണമെൻ്റിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തി കൊണ്ടും കൊല്‍ക്കത്ത തന്നെ ആണ് ഐപിഎലിലെ ഏറ്റവും സ്ഥിരത കാഴ്ചവെച്ച ടീമും.ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ, തങ്ങളുടെ വിജയത്തിൻ്റെ കുതിപ്പ് നിലനിർത്താനും ഈ സീസണില്‍ ഐപിഎലിലെ ഫൈനലില്‍ എത്താന്‍ പോകുന്ന ആദ്യ ടീമായി മാറാനും കൊല്‍ക്കത്ത ഇന്ന് തങ്ങളുടെ എല്ലാ കഴിവും പുറത്തു എടുക്കാന്‍ ശ്രമിക്കും.മറുവശത്ത്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഐപിഎൽ 2024 ലെ ക്രിക്കറ്റിൻ്റെ ഏറ്റവും രസകരമായ ബ്രാൻഡുമായാണ് കളിച്ചത്. ടൂർണമെൻ്റിൻ്റെ ഉജ്ജ്വലമായ തുടക്കത്തിന് ശേഷം, അവരുടെ ഫോമില്‍ നേരിയ ഇടിവ് സംഭവിച്ചു.എന്നാല്‍ രാജസ്ഥാന്‍റെ മോശം ഫോമുമും തുടര്‍ച്ചയായ കുറച്ച് മല്‍സരങ്ങളിലെ വിജയവും സൺറൈസേഴ്‌സ് ഹൈദരാബാദിന് തുണയായി.