ആർനെ സ്ലോട്ടിന്റെ നേതൃതത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ ഒരുങ്ങി ലിവര്‍പൂള്‍
ഇൻകമിംഗ് ലിവർപൂൾ ഹെഡ് കോച്ച് ആർനെ സ്ലോട്ട് ബെൻഫിക്കയുടെ അൻ്റോണിയോ സിൽവയെ വേനൽക്കാലത്ത് ആൻഫീൽഡിലേക്ക് കൊണ്ടുവരാൻ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ഈ സീസണിൽ പോർച്ചുഗീസ് വമ്പൻമാരുടെ പ്രധാന താരം ആയി മാറിയിരിക്കുകയാനൌ ഈ 20 കാരന്‍.30 പ്രൈമിറ ലിഗ മത്സരങ്ങളിൽ കളിക്കുകയും രണ്ട് തവണ വല ഗോള്‍ നേടുകയും ചെയ്തു.
(ആർനെ സ്ലോട്ട്)
2022 നവംബറിൽ അരങ്ങേറ്റം കുറിച്ച ശേഷം പോർച്ചുഗലിനായി ഒമ്പത് തവണ കളിച്ച സില്‍വ പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്നുണ്ട്.കോച്ച് സ്ലോട്ട് സിൽവയെ മെർസിസൈഡ് ക്ലബ്ബിൻ്റെ പ്രധാന ലക്ഷ്യമായി തിരിച്ചറിഞ്ഞതായി റിപ്പോർട്ട് അവകാശപ്പെടുന്നു, അവരുടെ സെൻ്റർ ബാക്ക് ഓപ്ഷനുകൾ മെച്ചപ്പെടുത്താൻ ഈ നീക്കം സഹായിക്കും എന്നു അദ്ദേഹം കരുതുന്നു.താരത്തിനെ വിട്ടു കിട്ടണം എങ്കില്‍ കുറഞ്ഞത് 85 മില്യണ്‍ യൂറോ എങ്കിലും നല്കണം.ഇത് കൂടുതല്‍ ആണ് എങ്കിലും എത്രയും പെട്ടെന്നു ഡീല്‍ അവസാനിപ്പിക്കാനുള്ള തിടുക്കത്തില്‍ ആണ് ലിവര്‍പൂള്‍ , എന്തെന്നാല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡും നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.