സീസണിൻ്റെ അവസാനത്തോടെ റോബർട്ടോ ഡി സെർബി ബ്രൈറ്റൺ വിടും
ഈ വാരാന്ത്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ സീസണിലെ അവസാന മത്സരത്തിന് ശേഷം ബ്രൈറ്റൺ ഹെഡ് കോച്ച് റോബർട്ടോ ഡി സെർബി ക്ലബ് വിടുമെന്ന് പ്രീമിയർ ലീഗ് ക്ലബ് ശനിയാഴ്ച അറിയിച്ചു.ഗ്രഹാം പോട്ടറിന് പകരമായി 2022 സെപ്റ്റംബറിൽ ഡി സെർബി ബ്രൈറ്റണിൽ ചേർന്നു, അവരുടെ ഈ അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രീമിയര്‍ ലീഗ് റണിന് സാക്ഷ്യം വഹിച്ചതിന് ശേഷം ആണ് അദ്ദേഹം അവിടം വിടുന്നത്.
ഡേ സെര്‍ബി അവരെ ആദ്യമായി യൂറോപ്യൻ മത്സരത്തിന് യോഗ്യത നേടുന്നതിനും സഹായിച്ചു.ഈ സീസണിൽ, ബ്രൈറ്റൺ യൂറോപ്പ ലീഗ് റൗണ്ട് 16-ൽ എത്തിയെങ്കിലും അവിടെ നിന്നും മുന്നേറാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ അവര്‍ക്ക് കാര്യമായി തിളങ്ങാന്‍ കഴിയാത്തതും വലിയ തിരിച്ചടിയായി.അതിനാല്‍ മാനേജര്‍ക്ക് അടുത്ത സീസണില്‍ ക്ലബിന്റെ ചുമതല നല്‍കേണ്ട എന്നതാണ് മാനേജ്മെന്റ് തീരുമാനം.എന്നാല്‍ ക്ലബില്‍ തുടരാന്‍ ആയിരുന്നു സെര്‍ബിക്ക് താല്പര്യം.