Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team legends Renji Trophy Top News

ഐപിഎല്‍ 2024 ; ടോപ് ടൂ ടീമുകള്‍ ഇന്ന് ഏറ്റുമുട്ടും

May 19, 2024

ഐപിഎല്‍ 2024 ; ടോപ് ടൂ ടീമുകള്‍ ഇന്ന് ഏറ്റുമുട്ടും

ഞായറാഴ്ച ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ ടേബിൾ ടോപ്പർമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആതിഥേയത്വം വഹിക്കുമ്പോൾ രാജസ്ഥാൻ റോയൽസ് ഏത് വിധേയനെയും രണ്ടാം സ്ഥാനത്ത് തുടരാന്‍ ശ്രമം നടത്തും.നിലവില്‍ രാജസ്ഥാന്‍ തന്നെ ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത് എങ്കിലും ഹൈദരാബാദ് തൊട്ടടുത്ത് ഉള്ളത് അവര്‍ക്ക് നേര്‍ ഭീഷണിയാണ്.

IPL 2024: Match 70, RR vs KKR Stats Preview - Players approaching  milestones, stats, and records - CricTracker

 

ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.ഒന്നാം സ്ഥാനത്ത് ഉള്ള കൊല്‍ക്കത്ത ടീമിന് നഷ്ട്ടപ്പെടാന്‍ ഒന്നും തന്നെ ഇല്ല.ഇന്നതെ മല്‍സരത്തില്‍ എന്തു സംഭവിച്ചാലും അവര്‍ തന്നെ ആയിരിയ്ക്കും ഒന്നാം സ്ഥാനത്ത് തുടരാന്‍ പോകുന്നത്.ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് രാജസ്ഥാന്‍ അവരെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.223 റണ്‍സ് ചേസ് ചെയ്തു അന്ന് രാജസ്ഥാന്‍ കൊല്‍ക്കത്തക്ക് വലിയ തിരിച്ചടിയാണ് നല്കിയത്.

Leave a comment