ബ്രൈറ്റനെ 2-1ന് തോൽപ്പിച്ച് ചെൽസി ആറാം സ്ഥാനത്തേക്ക് കയറി
കോൾ പാമറും ക്രിസ്റ്റഫർ എൻകുങ്കുവും ഓരോ പകുതിയില്‍ ഗോള്‍ നേടി കൊണ്ട് ചെല്‍സിയെ വിജയത്തിലേക്ക് നയിച്ചു.ഇന്നലെ നടന്ന ഹോം മാച്ചില്‍ ബ്രൈട്ടനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് അവര്‍ മുന്നേറിയത്.നിലവില്‍ ചെല്‍സി ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്ത് ആണ്.
അടുത്ത മല്‍സരത്തില്‍ ടോട്ടന്‍ഹാം പരാജയപ്പെടുകയും ചെല്‍സി ജയിക്കുകയും ചെയ്താല്‍ അടുത്ത സീസണില്‍ ചെല്‍സിക്ക് യൂറോപ്പയില്‍ കളിയ്ക്കാന്‍ പറ്റും. മാർക് കുക്കുറെല്ലയുടെ ക്രോസിൽ 34-ാം മിനിറ്റിൽ ശക്തമായ ഹെഡ്ഡറിലൂടെ പാമർ ചെല്‍സിയെ മുന്നില്‍ എത്തിച്ചു.64-ാം മിനിറ്റിൽ എൻകുങ്കു സൈഡ്-ഫൂട്ടിലൂടെ പിൻപോയിൻ്റ് ലോ കട്ട്ബാക്ക് പാസ് വലയില്‍ എത്തിച്ച് കൊണ്ട് വീണ്ടും ചെല്‍സിക്ക് മേല്‍ക്കൈ നേടി കൊടുത്തു.പകരക്കാരനായ റീസ് ജെയിംസിനു റെഡ് കാര്‍ഡ് ലഭിച്ച് പുറത്തായത് ചെല്‍സിയെ അല്പ സമയത്ത് സമ്മര്‍ദത്തില്‍ ആഴ്ത്തി.പെഡ്രോയുടെ ക്രോസിൽ ഡാനി വെൽബെക്ക് ആദ്യ ഗോള്‍ നേടി എങ്കിലും സമയം അതിക്രമിച്ചതിനാല്‍ വിലപ്പെട്ട മൂന്നു പോയിന്‍റ് ചെല്‍സി കൊണ്ട് പോയി.