പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര് ആവാന്‍ സിറ്റിക്ക് ഒരു ജയമകലെ
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ 2-0ന് തോൽപ്പിച്ച് തുടര്‍ച്ചയായ നാലാമത്തെ പ്രീമിയര്‍ ലീഗ് എന്ന നേട്ടത്തിലേക്ക് സിറ്റിയെ ഒരു പടി കൂടി അടുത്തേക്ക് എത്തിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നോർവീജിയൻ തൻ്റെ ടീമിനു വേണ്ടി ഓപ്പണിങ് ഗോള്‍ സ്കോര്‍ ചെയ്തു.എക്സ്ട്രാ ടൈമില്‍ പെനാല്‍ട്ടിയിലൂടെ അദ്ദേഹം തന്നെ ലീഡ് ഇരട്ടിപ്പിക്കുകയും ചെയ്തു.
അവസാന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ സിറ്റി നേരിടാന്‍ പോകുന്നത് വെസ്റ്റ് ഹാമിനെ ആണ്.ആ മല്‍സരത്തില്‍ ജയം നേടാന്‍ കഴിഞ്ഞാല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര് എന്ന പട്ടം സിറ്റിക്ക് സ്വന്തം ആയേക്കും.ടോട്ടന്‍ഹാം സ്റ്റേഡിയത്തില്‍ വളരെ മോശം റിക്കോര്‍ഡ് ആണ് ഇതുവരെ സിറ്റിക്ക് ഉള്ളത്.അനേകം തവണ സിറ്റിയുടെ പ്രതിരോധത്തിനെ ടോട്ടന്‍ഹാം പരീക്ഷിച്ചു എങ്കിലും പാറ പോലെ ഉറച്ച് നിന്ന ഗോള്‍ കീപ്പര്‍ എദര്സന് മികച്ച സേവൂകളോടെ കളം നിറഞ്ഞു.