കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി മാർഷിനെ ദേശീയ ടീമിൻ്റെ പരിശീലകനാക്കി കാനഡ
മുൻ ലീഡ്സ് യുണൈറ്റഡും ആർബി ലീപ്സിഗ് മാനേജരുമായ ജെസ്സി മാർഷ് കാനഡ പുരുഷ ദേശീയ ടീമിൻ്റെ മാനേജരാണെന്ന് കാനഡ സോക്കർ അസോസിയേഷൻ (സിഎസ്എ) തിങ്കളാഴ്ച പ്രഖ്യാപിച്ചു.ഈ വർഷം അവസാനം നടക്കുന്ന കോപ്പ അമേരിക്കയിലും അടുത്ത വർഷം നടക്കുന്ന കോൺകാകാഫ് ഗോൾഡ് കപ്പിലും 2026ൽ കാനഡ യുഎസുമായി സഹകരിച്ച് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലും കാനഡയെ അദ്ദേഹം ആയിരിയ്ക്കും നയിക്കാന്‍ പോകുന്നത്.മാർഷ് 2026 ജൂലൈ അവസാനത്തോടെ കരാര്‍ പൂര്‍ത്തിയാകും.
മാർഷും ദേശീയ ടീം സിഇഒ കെവിൻ ബ്ലൂവും തമ്മിലുള്ള ഫേസ്ടൈം കോൾ വഴി സിഎസ്എ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ ആഗസ്ത് മുതൽ ചുമതല വഹിച്ചിരുന്ന മൗറോ ബിയെല്ലോയ്ക്ക് പകരമാണ് മാർഷ് ടീമില്‍ എത്തുന്നത്.”ഈ ടീം മുഴുവൻ കനേഡിയൻ കമ്മ്യൂണിറ്റിയെയും ആവേശത്തില്‍ ആഴ്ത്തും എന്നത് ഉറപ്പ് ആണ്.ഈ ടീമിന് അവരില്‍ നിന്നു നല്ല പിന്തുണ ലഭിക്കും.ഞങ്ങൾ ശക്തിയോടും പ്രചോദനത്തോടും കൂടി കളിക്കാൻ പോകുന്നു.”പ്രഖ്യാപന വേളയിൽ മാർഷ് പറഞ്ഞു.