പ്രീമിയര്‍ ലീഗില്‍ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട മല്‍സരം !!!!!!!
പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ ടോട്ടൻഹാം ഹോട്സ്പറിന് ടോപ് ഫോറിന് വേണ്ടിയുള്ള പോരാട്ടം തുടരണം.ഇന്നതെ മല്‍സരത്തില്‍ സിറ്റിയെ പരാജയപ്പെടുത്താന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞാല്‍ അത് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് ആഴ്സണല്‍ ആയിരിയ്ക്കും.അങ്ങനെ സംഭവിച്ചാല്‍ ഒരു ജയം മാത്രം മതി അവര്‍ക്ക് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ആവാന്‍.അതിനാല്‍ അവരില്‍ നിന്നുള്ള പിന്തുണ ടോട്ടന്‍ഹാമിന് ലഭിക്കുന്നുണ്ട്.
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.ഇരു ടീമുകളും ഓരോ വിജയം നേടി കൊണ്ടുള്ള വരവാണ്.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം.ഇത് കൂടാതെ എഫ് എ കപ്പില്‍ ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചതും സിറ്റി ആണ്. അതിനാല്‍ തക്കതായ പ്രതികാരം വീട്ടാനുള്ള ലക്ഷ്യത്തില്‍ ആണ് അവര്‍.പരിക്ക് മൂലം നാഥാന്‍ അക്കേ ഇന്ന് കളിക്കില്ല എന്നത് സിറ്റിക്ക് ചെറിയ തലവേദന സൃഷ്ട്ടിക്കുന്നു.