ആഴ്സണല്‍ ബാക്ക് ഓണ്‍ ട്രാക്ക് !!!!!!!!
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ താത്കാലികമായി മറികടന്ന് ആഴ്സണല്‍ വീണ്ടും ഒന്നാം സ്ഥാനത്ത്.ഇന്നലെ നടന്ന മല്‍സരത്തില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് അവര്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറിയത്.ഇതോടെ ടോട്ടന്‍ഹാം – സിറ്റി മല്‍സരം വളരെ കടുപ്പം ഏറിയത് ആയിരിയ്ക്കും.അവസാന ലീഗ് മല്‍സരത്തില്‍ ആഴ്സണല്‍ എവര്‍ട്ടനെ നേരിടും.
20 ആം മിനുട്ടില്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ആയ കായി ഹാവെര്‍ട്ട്സ് നല്കിയ പാസില്‍ ആണ് ആഴ്സണല്‍ ലീഡ് നേടിയത്.ലിയാൻഡ്രോ ട്രോസാർഡ് ആണ് പന്ത് വലയില്‍ എത്തിച്ചത്.ആദ്യ ഗോളിന് ശേഷം ഗബ്രിയേൽ മാർട്ടിനെല്ലിയും ഡെക്ലാൻ റൈസും ആഴ്സണലിന്റെ ലീഡ് ഇരട്ടിപ്പിക്കാന്‍ ശ്രമം നടത്തി എങ്കിലും മികച്ച സേവൂകളോടെ ഓനാന കളം നിറഞ്ഞു നിന്നു.തിങ്കളാഴ്ച ക്രിസ്റ്റൽ പാലസിൽ 4-0ൻ്റെ ദയനീയ തോൽവിക്ക് ശേഷം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന യുണൈറ്റഡ് രണ്ട് മത്സരങ്ങൾ ശേഷിക്കെ എട്ടാം സ്ഥാനത്താണ്. ആറാം സ്ഥാനത്തുള്ള ന്യൂകാസിലിനു മൂന്നു പോയിന്‍റ് പിന്നില്‍ ആണ് അവര്‍.