സ്പർസിലെ തോൽവി ; ബേൺലി പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി
ശനിയാഴ്ച ടോട്ടൻഹാം ഹോട്സ്പറിൽ 2-1 ന് തോറ്റ ബേൺലി പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു.37 കളികളിൽ നിന്ന് 25 പോയിൻ്റുമായി 19-ാം സ്ഥാനത്തുള്ള ബേൺലിക്ക് ഇനി ഒരു പ്രതീക്ഷയും ഇല്ല.കഴിഞ്ഞ മാസം ഷെഫീൽഡ് യുണൈറ്റഡിൻ്റെ തരംതാഴ്ത്തൽ സ്ഥിരീകരിച്ചതിന് ശേഷം ലീഗില്‍ നിന്നും ഔട്ട് ആകുന്ന മറ്റൊരു ക്ലബ് ആണ് ബെന്‍ളി.
25-ാം മിനിറ്റിൽ ജേക്കബ് ബ്രൂൺ ലാർസൻ സമർത്ഥമായി പൂർത്തിയാക്കിയ ഒരു പ്രത്യാക്രമണത്തിൽ നിന്നും ബേൺലി ലീഡ് നേടി.എന്നാൽ അരമണിക്കൂറിനുള്ളിൽ പെഡ്രോ പോറോ ഒരു സോളോ റണ്ണിനെത്തുടർന്ന് ഉഗ്രൻ സ്ട്രൈക്കിലൂടെ സമനില പിടിച്ചു.രണ്ടാം പകുതിയിൽ ബേൺലി കീപ്പർ അരിജാനെറ്റ് മുറിച്ച് രണ്ട് നിർണായക സേവുകൾ നടത്തിയെങ്കിലും 82-ാം മിനിറ്റിൽ മിക്കി വാൻ ഡി വെന്റെ ഷോട്ട് തടയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.