മെസ്സിയുടെ പ്രശസ്ത ബാഴ്‌സലോണ നാപ്കിൻ ലേലം ലണ്ടനിൽ ആരംഭിച്ചു
13 വയസ്സുള്ളപ്പോൾ ലയണൽ മെസ്സിയുടെ ബാഴ്‌സലോണ കരിയറിന് തുടക്കമിട്ട നാപ്കിൻ്റെ ലേലം ആരംഭിച്ചു.ഇനത്തിനായുള്ള ബിഡ്ഡിംഗ് സ്റ്റാര്‍ട്ട് ചെയ്തത് 220,000 യൂറോക്ക് ആണ്.ബ്രിട്ടീഷ് ലേല സ്ഥാപനമായ ബോൺഹാംസിൽ മെയ് 17 വരെ ആളുകള്‍ക്ക് ഇതിന് വേണ്ടി ബിഡ് ചെയ്യാം.വിൽപന ആദ്യം മാർച്ചിൽ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അർജൻ്റീനിയൻ ഏജൻ്റായ ഹൊറാസിയോ ഗാഗിയോലിയുടെ കൈയിലുള്ള നാപ്കിൻ്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം കാരണം മാറ്റിവയ്ക്കുകയായിരുന്നു.
അർജൻ്റീനയിൽ നിന്ന് മെസ്സിയെ കൊണ്ടുവരാനുള്ള കരാറിൽ ഉൾപ്പെട്ട മറ്റൊരു ഉപദേഷ്ടാവായ ജോസെപ് മിംഗ്വെല്ല തന്റെ ആണ് നാപ്ക്കിന്‍ എന്നു വാദിച്ചു.എന്നാല്‍ ഗാഗിയോലി ഇത് തന്റെ മാത്രം ഉടമസ്ഥതയില്‍ ഉള്ള സാധനം ആണ് എന്നു തെളിയിച്ചതിന് ശേഷം ആണ് ഈ ബിഡ് ആരംഭിച്ചിരിക്കുന്നത്.2000-ൽ മെസ്സിയുടെ പിതാവ് ജോർജ്ജ്, തൻ്റെ മകനോടുള്ള ബാർസയുടെ പ്രതിബദ്ധതയെ സംശയിക്കാൻ തുടങ്ങിയതോടെ, അന്നത്തെ ക്ലബ്ബിൻ്റെ ഫുട്ബോൾ ഡയറക്ടറായിരുന്ന കാർലെസ് റെക്സാച്ച്, ഒരു തൂവാലയുടെ ഉടമ്പടിയിൽ പെട്ടെന്ന് ഒപ്പ് വെക്കുകയായിരുന്നു.ദക്ഷിണ അമേരിക്കയിൽ നിന്ന് മെസ്സിയെ കൊണ്ടുവരാൻ സഹായിച്ച മിംഗ്വെല്ല,ബ്രോക്കര്‍ ആയ ഗാഗിയോലി എന്നിവരും ഈ തൂവാലയില്‍ ഒപ്പിട്ടിട്ടുണ്ട്.