” റയലിന് റഫറിമാരില്‍ നിന്നും പിന്തുണ ലഭിക്കുന്നു “
ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ തെറ്റായ കോള്‍ വിളിച്ചതിനു ലൈൻസ്മാൻ തന്നോട് ക്ഷമാപണം നടത്തിയെന്ന് ബയേൺ മ്യൂണിക്ക് മാനേജർ തോമസ് ടൂഷല്‍ പറഞ്ഞു.അതേസമയം മാറ്റിജ്സ് ഡി ലൈറ്റ് റഫറിയുടെ തീരുമാനം ഫൂട്ബോളിന് തന്നെ അപമാനം ആണ് എന്നു പറഞ്ഞു.എക്സ്ട്രാ ടൈമില്‍ ഡി ലൈറ്റ് ഗോള്‍ നേടിയിരുന്നു,എന്നാല്‍ റഫറി സിമോൺ മാർസിനിയാക് ഇതിനകം ഓഫ്‌സൈഡിനായി കളി നിർത്തിയിരുന്നു.
“ലൈൻസ്മാൻ്റെയും റഫറിയുടെയും ഭാഗത്തുനിന്ന് ഇതൊരു തെറ്റായ തീരുമാനമായിരുന്നു.ആ തീരുമാനം കാരണം ഞങ്ങളുടെ എല്ലാ പ്രയത്നവും പാഴായി.ഇതൊരു വലിയ പോരാട്ടമായിരുന്നു, ഞങ്ങൾ എല്ലാം കൈയ്യില്‍ കരുതി ആണ് പിച്ചിൽ കളിച്ചത്.”ടൂഷല്‍ മാധ്യമങ്ങളോട് പറഞ്ഞു.റയലിന് റഫറിമാരില്‍ നിന്നും കിട്ടുന്ന പിന്തുണ തങ്ങള്‍ക്ക് കിട്ടിയില്ല എന്നു മത്സരശേഷം ഡി ലൈറ്റ് പറഞ്ഞു.