രണ്ടാം പകുതിയില്‍ പോരാട്ടം ശക്തം ; വീരോചിതമായ സമനില നേടി ചെല്‍സി
വില്ലയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് ഭീഷണിയായി ഇന്നലെ ചെല്‍സിയുമായുള്ള മല്‍സരം സമനിലയില്‍ കലാശിച്ചു.ബ്ലൂസ് രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിന് ശേഷം ആണ് വീരോചിതമായ രീതിയില്‍ തിരിച്ചുവരവ് യാഥാര്‍ഥ്യം ആക്കിയത്.നിലവില്‍ ആസ്റ്റണ്‍ വില്ല നാലാം സ്ഥാനത്ത് ആണ് എങ്കിലും മൂന്നു മല്‍സരങ്ങള്‍ അവരെക്കാള്‍ കുറവ് കളിച്ചിട്ടുള്ള ടോട്ടന്‍ഹാം ഉടന്‍ തന്നെ വില്ലക്ക് ഒരു ഭീഷണിയായി മാറിയേക്കും.
4 ആം മിനുട്ടില്‍ മാര്‍ക്ക് കുകുറെല്ലയുടെ ഓണ്‍ ഗോള്‍ 42 ആം മിനുട്ടില്‍ മോർഗൻ റോജേഴ്സിന്‍റെ മറ്റൊരു ഗോള്‍ എന്നിവയിലൂടെ രണ്ടു ഗോള്‍ ലീഡ് നേടാന്‍ ആസ്റ്റണ്‍ വില്ലക്ക് കഴിഞ്ഞു.എന്നാല്‍ രണ്ടാം പകുതിയില്‍ കളി ആരംഭിച്ച ചെല്‍സിയുടെ മട്ട് ആകെ മാറിയിരുന്നു.ഹാംസ്ട്രിംഗ് പരിക്ക് കാരണം വില്ല കീപ്പർ എമി മാർട്ടിനെസിന് പകരം റോബിൻ ഓൾസനെ ടീമിലെത്തിക്കാൻ നിർബന്ധിതരായതോടെ ചെല്‍സിയുടെ ഭാഗ്യം ഉദിച്ചു.63-ാം മിനിറ്റിൽ നോനി മഡ്യൂക്കെയെ ഷോട്ട് തടയുന്നതില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല.ഓൾസനെ മറികടന്ന് 81-ാം മിനിറ്റിൽ ഒരു മികച്ച കേര്‍ളിങ് ഷോട്ടിലൂടെ കോനോർ ഗല്ലഗെർ സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ മല്‍സരത്തിലെ അവസാന ഗോളും പിറന്നു.