പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ബേൺലിയെ ഓൾഡ് ട്രാഫോഡിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം വിജയം നേടാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്.ബുധനാഴ്ച രാത്രി ബേസ്മെൻ്റ് ടീമായ ഷെഫീൽഡ് യുണൈറ്റഡിനെ 4-2ന് തോൽപ്പിച്ച് റെഡ് ഡെവിൾസ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറി.
ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് കിക്കോഫ്.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയം നേടിയിരുന്നു.ഇന്നതെ മല്‍സരത്തിലും അതേ ഫലം നേടാനുള്ള ലക്ഷ്യത്തില്‍ ആയിരിയ്ക്കും യുണൈറ്റഡ്.പരിക്ക് മൂലം ടൈറൽ മലേഷ്യ, ആൻ്റണി മാർഷ്യൽ, ലൂക്ക് ഷാ, ലിസാൻഡ്രോ മാർട്ടിനെസ്, ജോണി ഇവാൻസ്, റാഫേൽ വരാൻ, മാർക്കസ് റാഷ്ഫോർഡ്, വില്ലി കാംബ്വാല എന്നിങ്ങനെ ഒരു കൂട്ടം താരങ്ങള്‍ കലിക്കുന്നില്ല എങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളും നഷ്ടമായ മേസൺ മൗണ്ട് ഈ മത്സരത്തിനുള്ള മാൻ യുണൈറ്റഡ് ടീമിൽ തിരിച്ചെത്തും എന്നത് ടെന്‍ ഹാഗിന് ഏറെ സന്തോഷം നല്കുന്നു.