ലോകകപ്പ് അരാംകോ കരാറുമായി ഫിഫ സൗദി ബന്ധം കൂടുതല്‍ സുദൃഢം ആക്കി
വ്യാഴാഴ്ച സൗദി അറേബ്യയുടെ സ്റ്റേറ്റ് ഓയിൽ കമ്പനിയായ അരാംകോയുമായുള്ള സ്പോൺസർഷിപ്പ് സ്ഥിരീകരിച്ചുകൊണ്ട് ഫിഫ സൗദി അറേബ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി.2034-ലെ പുരുഷ ലോകകപ്പിൻ്റെ ആതിഥേയര്‍ ആവാനുള്ള തീരുമാനം കഴിഞ്ഞ ഒക്ടോബറിൽ സൗദി അറേബ്യ അറിയിച്ചിരുന്നു.ഇടപാടിൻ്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ശരാശരി വാർഷിക മൂല്യത്തിൽ ഫിഫയുടെ എക്കാലത്തെയും സമ്പന്നമായ ഡീല്‍ ആയിരിയ്ക്കും ഇത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
2018 ലോകകപ്പിന് മുമ്പ് മുതൽ സൗദി അറേബ്യയുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ അടുത്ത ബന്ധം സ്ഥാപിച്ചിച്ചിരുന്നു.അതിന്റെ തിക്ത ഫലം ആയാണ് 2034 ലെ ലോകക്കപ്പ് സൌദിക്ക് തന്നെ ഫിഫ നല്‍കുന്നത് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 34 ലെ ലോകക്കപ്പില്‍ ബീഡ് നല്കാന് പല രാജ്യങ്ങളെയും ഫിഫ അനുവദിക്കാത്തതും സൌദിയുടെ പ്രീതി നേടി എടുക്കാന്‍ വേണ്ടി ആണ് എന്നും പല യൂറോപ്പിയന്‍ മാധ്യമങ്ങളും എഴുതിയിരുന്നു.