മാൻ യുണൈറ്റഡിൽ തുടരുകയാണെങ്കിൽ ടെൻ ഹാഗിന്റെ 25% ശമ്പളം വെട്ടിക്കുറക്കും
ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ ജോലിയിൽ തുടരുകയാണെങ്കിൽ, അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എന്ന നിലയിൽ എറിക് ടെൻ ഹാഗിന് 25% ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് മാനേജ്മെന്റ് അദ്ദേഹത്തെ അറിയിച്ചു.2022 മെയ് മാസത്തിൽ അയാക്സ് ഹെഡ് കോച്ച് സ്ഥാനം ഉപേക്ഷിച്ചതിന് ശേഷം ഓൾഡ് ട്രാഫോർഡിൽ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ച ടെൻ ഹാഗ് തന്റെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ കഴിയാതെ ക്ലബില്‍ തുടരുകയാണ്.
യുണൈറ്റഡിൻ്റെ പുതിയ ഫുട്ബോൾ ഭരണകൂടം ഇംഗ്ലണ്ടിൻ്റെ ഗാരെത്ത് സൗത്ത്ഗേറ്റ്, ബ്രൈറ്റൺ മാനേജർ റോബർട്ടോ ഡി സെർബി, ബ്രെൻ്റ്ഫോർഡിൻ്റെ തോമസ് ഫ്രാങ്ക്, വോൾവ്സ് ഗാരി എന്നിവരുൾപ്പെടെയുള്ള മറ്റ് മാനേജർമാരെ വിശകലനം ചെയ്തു വരുകയാണ്.എന്നാൽ മോശം പ്രകടനങ്ങളും ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിട്ടും, യുണൈറ്റഡ് ഇപ്പോഴും ഈ ഘട്ടത്തിൽ ടെന്‍ ഹാഗില്‍ ചെറിയ വിശ്വാസം പുലര്‍ത്തുന്നു എന്നും വാര്‍ത്തയുണ്ട്.അദ്ദേഹം ആവശ്യപ്പെടുന്ന താരങ്ങളെ വാങ്ങി കൊടുത്തത്തിന് ശേഷം ഒരു സീസണില്‍ കൂടി ടെന്‍ ഹാഗിനെ ടീമില്‍ നിര്‍ത്താന്‍ യുണൈറ്റഡില്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ട്.