എന്തു തന്നെ സംഭവിച്ചാലും അഞ്ചു യുവ താരങ്ങളെ നല്കാന് ബാഴ്സ തയ്യാര്‍ അല്ല !!!!!!
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ അഞ്ച് കളിക്കാരെ യാതൊരു തരത്തിലും വില്‍ക്കില്ല എന്നു ബാഴ്സലോണ ശപഥം എടുത്തിരിക്കുകയാണ്.പൗ കുബാർസി, ലാമിൻ യമാൽ, ഗവി, പെഡ്രി, മിക്കയിൽ ഫായേ എന്നിവര്‍ ആണ് ആ താരങ്ങള്‍.കറ്റാലൻ സംഘടന ഈ വേനൽക്കാല വിന്റോയില്‍ പല വലിയ ട്രാന്‍സ്ഫറുകളും നടത്താന്‍ പദ്ധതിയിടുന്നുണ്ട്.
ജോവോ കാൻസെലോയെയും ജോവോ ഫെലിക്സിനെയും നിലനിർത്താൻ ക്ലബ് പ്രതീക്ഷിക്കുന്നു,എന്നാല്‍ അവരെ തീര്‍ച്ചയായും സൈന്‍ ചെയ്യുമെന്നും പറയാന്‍ കഴിയില്ല.സ്പോർട് പറയുന്നതനുസരിച്ച്, റൊണാൾഡ് അറൂഹോ,ഫ്രെങ്കി ഡി ജോങ്, ഫ്രെങ്കി ഡി യോങ് എന്നിവരെ വില്ക്കാന് ബാഴ്സ ഏറെക്കുറെ തീരുമാനിച്ച മട്ടാണ്.നിലവില്‍ ടീമില്‍ നിലനിര്‍ത്താന്‍ ഉറച്ച താരങ്ങളില്‍ പെഡ്രി ആണ് സീനിയര്‍.താരത്തിനു വെറും 21 വയസ്സു മാത്രമേ ആയിട്ടുള്ളൂ.താരത്തിനു വേണ്ടി പലരും ബാഴ്സയുമായി ചര്‍ച്ച നടത്തി എങ്കിലും ഒരു ഗുണവും ഉണ്ടായിട്ടില്ല.അതുപോലെ യമാല്‍,ഗാവി,ഫായേ എന്നിവര്‍ക്ക് വേണ്ടി പലരും ബാഴ്സയുടെ വാതില്‍ മുട്ടുന്നുണ്ടായിരുന്നു.