പ്രീമിയര്‍ ലീഗില്‍ ദുര്‍ഭലര്‍ ആയ ഷെഫീല്‍ഡിനെ നേരിടാന്‍ യുണൈറ്റഡ്
കവൻട്രി സിറ്റിക്കെതിരായ തങ്ങളുടെ അവിസ്മരണീയമായ എഫ്എ കപ്പ് സെമിഫൈനല്‍ അതിജീവനം പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരുന്നു.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനെ നേരിടും.പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീം ആണ് ഷെഫീല്‍ഡ്.
സീസണിന്റെ പകുതിക്ക് ടോപ് ഫോറില്‍ ഇടം നേടുക എന്നതാണു തങ്ങളുടെ ലക്ഷ്യം എന്നു പറഞ്ഞ ഏറിക്ക് ടെന്‍ ഹാഗിന് തന്റെ വാക്ക് പാലിക്കാന്‍ കഴിയും എന്നു തോന്നുന്നില്ല.നിലവില്‍ ആറാം സ്ഥാനത്തുള്ള യുണൈറ്റഡിന് ഏറി പോയാല്‍ ആറാം സ്ഥാനം വരെ എത്താന്‍ ആകും.അങ്ങനെ സംഭവിക്കണം എങ്കില്‍ അവരുടെ പ്രകടനത്തില്‍ ഒരു തരത്തില്‍ ഉള്ള വിട്ടു വീഴ്ചയും സംഭവിക്കാന്‍ പാടില്ല.ഇന്നതെ മല്‍സരത്തില്‍ ദുര്‍ഭലര്‍ ആയ ടീമിനെ പരാജയപ്പെടുത്തി വിലപ്പെട്ട മൂന്നു പോയിന്‍റ് നേടുക എന്നതാണു യുണൈറ്റഡ് ലക്ഷ്യം എങ്കിലും ഈ ടീമിന്‍റെ പ്രകടനത്തെ പ്രവചിക്കുക എന്നത് വളരെ തീര്‍ത്തൂം ശ്രമകരം ആയ പണിയാണ്.ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് 2 -1 നു യുണൈറ്റഡ് ജയം നേടി.