ഒലിവിയർ ജിറൂഡിനെ സൈന്‍ ചെയ്ത് ലോസ് ഏഞ്ചൽസ് എഫ്സി
എസി മിലാൻ സ്ട്രൈക്കർ ഒലിവിയർ ജിറൂഡ് ജൂലൈ പകുതി മുതൽ ഡിസംബർ 2025 വരെ ഒരു നിയുക്ത കളിക്കാരനായി ലോസ് ഏഞ്ചൽസ് എഫ്സിയില്‍ കളിക്കും.ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷം, സൗദി അറേബ്യയിൽ നിന്നും യൂറോപ്പിൽ നിന്നും മറ്റ് ഓഫറുകൾ ഉണ്ടായിരുന്നിട്ടും ഫ്രഞ്ച് സ്ട്രൈക്കര്‍ അമേരിക്കന്‍ ലീഗ് തിരഞ്ഞെടുക്കുകയായിരുന്നു.കരാര്‍ തുക 3 മില്യണ്‍ യൂറോ ആണ്.
എൽഎഎഫ്സിയുമായി കരാർ ഒപ്പിട്ട ജിറൂഡിൻ്റെ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ഫാബ്രിസിയോ റൊമാനോയാണ്.37 കാരനായ ജിറൂദ് തൻ്റെ സുഹൃത്തും ഫ്രാൻസ് 2018 ലോകകപ്പ് ടീമംഗവുമായ ഹ്യൂഗോ ലോറിസിനൊപ്പം ചേരും.അദ്ദേഹം വിൻ്റർ ട്രാൻസ്ഫർ വിൻഡോയിൽ ലോസ് ഏഞ്ചലസ് ടീമുമായി കൈ കോര്‍ത്തിരുന്നു.ഈ സീസണിൽ മിലാനൊപ്പം സീരി എയിൽ 30 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 8 അസിസ്റ്റുകളും നേടിയ ജീറൂഡ് ഇപ്പോഴും മികച്ച പ്രകടനം തന്നെ ആണ് കാഴ്ചവെക്കുന്നത്.ഇപ്പോഴും ദിദിയർ ദെഷാംപ്സിൻ്റെ ഫ്രാൻസ് ടീമിലെ പ്രധാന കണിയാണ് താരം.ജർമ്മനിയിലെ യൂറോ 2024 ൽ പങ്കെടുത്തതിന് ശേഷം അദ്ദേഹം എല്എഎഫ്സിയിലേക്ക് പോകും.